യുഎസ് ആസ്ഥാനമായുള്ള ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി പറയുന്നതനുസരിച്ച്, ലോകത്തിലെ കോവിഡ് -19 കേസുകളുടെ എണ്ണം വ്യാഴാഴ്ച രാവിലെ 209.3 ദശലക്ഷം കവിഞ്ഞു.വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,393,014 ആയി ഉയര്‍ന്നതായും ആഗോള അണുബാധകള്‍ 209,308,033 ആണെന്നും റിപ്പോര്‍ട്ട് ചെയ്തു.
ഏറ്റവും കൂടുതല്‍ മരണങ്ങള് രേഖപ്പെടുത്തിയത് യുഎസിലാണ്, 624,253, ബ്രസീലില്‍ 571,662 മരണവും, ഇന്ത്യ 433,049 ഉം. ആണ്. 2019 ഡിസംബറില്‍ ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ കണ്ടെത്തിയ കോവിഡ് -19 192 രാജ്യങ്ങളിലേക്കും പ്രദേശങ്ങളിലേക്കും വ്യാപിച്ചു. ലോകമെമ്പാടും ഇതുവരെ 4.79 ബില്ല്യണ്‍ ഡോസ് കോവിഡ് -19 വാക്സിനുകള്‍ നല്‍കിയിട്ടുണ്ട്.



