കോൺഗ്രസ് പുന സംഘടനയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല അതൃപ്‌തി അറിയിച്ചു.പട്ടികയിലെ പേരുകളിലല്ല തന്റെ അതൃപ്‌തി അദ്ദേഹം പറഞ്ഞു. ഒരുമയോടുള്ള ചർച്ചയുണ്ടായിരുന്നെങ്കിൽ കൂടുതൽ മെച്ചപ്പെട്ട പട്ടിക ഉണ്ടാകുമായിരുന്നു. ഡിസിസി പ്രസിഡന്റുമാരെ രണ്ടുദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കും. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നല്‍കിയ പട്ടികയ്ക്ക് എഐസിസി അംഗീകാരം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

അതേസമയം തിരുവനന്തപുരം, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ ഇപ്പോഴും തര്‍ക്കം തുടരുകയാണ്. ഈ ജില്ലകളൊഴിച്ച് മറ്റിടങ്ങളില്‍ പേരുകള്‍ക്ക് അന്തിമ തീരുമാനമായി. നാളെയോ ശനിയാഴ്ചയോ തീരുമാനങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം.

പത്തനംതിട്ടയില്‍ സതീഷ് കൊച്ചുപറമ്പില്‍, ആലപ്പുഴയില്‍ ബാബു പ്രസാദ്, ഇടുക്കിയില്‍ സി.പി മാത്യു, എറണാകുളത്ത് മുഹമ്മദ് ഷിയാസ്, തൃശൂരില്‍ ജോസ് വള്ളൂര്‍, പാലക്കാട് എ തങ്കപ്പന്‍, കോഴിക്കോട് പ്രവീണ്‍ കുമാര്‍, വയനാട് കെ കെ എബ്രഹാം, കാസര്‍ഗോഡ് ഖാദര്‍ മങ്ങാട് എന്നിവരാണ് പട്ടികയിലുള്ളത്.