മെ​ൽ​ബ​ൺ: ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ലെ സൗ​ക​ര്യ​ങ്ങ​ളി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് ഇ​ന്ത്യ​ൻ ടീം. ​നെ​ത​ർ​ല​ൻ​ഡ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള പ​രി​ശീ​ല​ന​ത്തി​ന് ശേ​ഷം ല​ഭി​ച്ച ഭ​ക്ഷ​ണം ത​ണു​ത്ത് പോ​യി എ​ന്ന് നീ​ല​പ്പ​ട​യി​ലെ അം​ഗ​ങ്ങ​ൾ സം​ഘാ​ട​ക​രോ​ട് പ​രാ​തി പ​റ​ഞ്ഞു.

ബു​ധ​നാ​ഴ്ച സിഡ്നി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന പ​രി​ശീ​ല​നത്തിന് ശേ​ഷം മി​ത​മാ​യ രീ​തി​യി​ലു​ള്ള പാ​ശ്ചാ​ത്യ ഭ​ക്ഷ​ണം ല​ഭി​ച്ച​താ​ണ് താ​ര​ങ്ങ​ളെ പ്ര​കോ​പി​പ്പി​ച്ച​ത്. ചൂ​ടേ​റി​യ ഇ​ന്ത്യ​ൻ മ​സാ​ല​ക്കൂ​ട്ടു​ക​ൾ രു​ചി​ക്കാ​ൻ കാ​ത്തി​രു​ന്ന​വ​ർ സാ​ൻ​വി​ച്ചും പ​ഴ​ങ്ങ​ളും നി​ര​ത്തി​യ ഭ‍​ക്ഷ​ണ​മേ​ശ ക​ണ്ട​തോ‌​ടെ നീ​ര​സ​ത്തോ​ടെ സ്ഥ​ലം കാ​ലി​യാ​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ത്യ​ൻ ടീ​മി​ലെ ഭൂ​രി​ഭാ​ഗം അം​ഗ​ങ്ങ​ളും സ്റ്റേ​ഡി​യ​ത്തി​ലെ ഭ​ക്ഷ​ണം ഉ​പേ​ക്ഷി​ച്ച് ടീം ​ഹോ​ട്ട​ലി​ലെ​ത്തി​യാ​ണ് ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച​ത്. താ​ര​ങ്ങ​ൾ ഐ​സി​സി​യോ​ട് അ​നൗ​ദ്യോ​ഗി​ക​മാ​യി നീ​ര​സം അ​റി​യി​ച്ചെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

എ​ന്നാ​ൽ പ്ര​തീ​ക്ഷ​ക​ളു​ടെ അ​മി​ത​ഭാ​ര​മാ​ണ് ഇ​ന്ത്യ​ൻ ടീ​മി​നെ വി​ഷ​മ​വൃ​ത്ത​ത്തി​ലാ​ക്കി​യ​തെ​ന്ന് ഓ​സീ​സ് മാ​ധ്യ​മ​ങ്ങ​ൾ പ്ര​തി​ക​രി​ച്ചു. പ​രി​ശീ​ല​നം ക​ഴി​ഞ്ഞ​പ്പോ​ൾ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് സ​മ​യ​മാ​യെ​ന്നും ഈ ​ക​ണ​ക്കു​കൂ​ട്ട​ലി​ൽ എ​ത്തി​യ താ​ര​ങ്ങ​ളാ​ണ് ചൂ​ടേ​റി​യ വി​ഭ​വ​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​തി​ൽ അ​തൃ​പ്ത​രാ​യ​തെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.

പ​രി​ശീ​ല​ന സെ​ഷ​ന് ശേ​ഷം എ​ല്ലാ ടീ​മു​ക​ൾ​ക്കും ല​ഭി​ക്കു​ന്ന ഫ​ലാ​ഫ​ൽ, പ​ഴ​ങ്ങ​ൾ, സാ​ൻ​വി​ച്ച് എ​ന്നീ ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ൾ ഐ​സി​സി നി​ശ്ച​യി​ച്ച​താ​ണെ​ന്നും ഇ​തി​ൽ പ​ക്ഷ​ഭേ​ദം കാ​ണി​ക്കാ​നാ​വി​ല്ലെ​ന്നും സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​തി​ക​ര​ണ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

ദ്വി​രാ​ഷ്ട്ര പ​ര​ന്പ​ര‌​യ്ക്കാ​യി എ​ത്തു​ന്പോ​ൾ ഓ​സ്ട്രേ​ലി​യ ഉ​ൾ​പ്പെ​ടു​യു​ള്ള ആ​തി​ഥേ​യ രാ​ജ്യ​ങ്ങ​ൾ നീ​ല​പ്പ‌​ട​യ്ക്കാ​യി ഇ​ന്ത്യ​ൻ വി​ഭ​വ​ങ്ങ​ൾ പ്ര​ത്യേ​ക​മാ​യി ഒ​രു​ക്കാ​റു​ണ്ട്. എ​ന്നാ​ൽ ഐ​സി​സി സം​ഘ​ടി​പ്പി​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ ഇ​ത്ത​രം പ​രി​ഗ​ണ​ന​ക​ളൊ​ന്നും ല​ഭി​ക്കാ​റി​ല്ല.