പാ​റ്റ്ന: ബി​ഹാ​റി​ൽ പോ​ലീ​സ് സം​ഘം സ​ഞ്ച​രി​ച്ച ബോ​ട്ട് മു​ങ്ങി ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു. ഗോ​പാ​ൽ​ഗ​ഞ്ജ് ജി​ല്ല​യി​ലെ ഗാ​ണ്ഡ​ക് ന​ദി​യി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

മ​ദ്യ​നി​രോ​ധ​നം നി​ല​വി​ലു​ള്ള സം​സ്ഥാ​ന​ത്ത് അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തെ തെ​ര​ഞ്ഞ് പോ​യ പോ​ലീ​സു​കാ​രു​ടെ ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. രാ​ജ്‌​വാ​ഹി ഗ്രാ​മ​ത്തി​ലേ​ക്ക് പോ​യ അ​ഞ്ച് പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ലെ രാ​ജ് കു​മാ​ർ എ​ന്ന കോ​ൺ​സ്റ്റ​ബി​ളാ​ണ് മ​രി​ച്ച​ത്.

ഒ​ഴു​ക്കി​ൽ​പ്പെ​ട്ട ര​ണ്ട് പോ​ലീ​സു​കാ​രെ പ്ര​ദേ​ശ​വാ​സി​ക​ൾ ര​ക്ഷ​പ്പെ​ടു​ത്തി. മ​റ്റ് ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ നീ​ന്തി ര‍​ക്ഷ​പ്പെ​ട്ടു.

സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.