കൊച്ചി: മുംബൈ സിറ്റിക്കെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ മലയാളി താരം കെ.പി രാഹുലും. കഴിഞ്ഞ മത്സരങ്ങളിലെല്ലാം പകരക്കാരനായി കളത്തിലെത്തിയ രാഹുലിനെ വുകോമനോവിച്ച് ആദ്യ ഇലവനിൽ ഉൾപ്പെടുത്തി. സഹൽ അബ്ദുൽ സമദും ആദ്യ 11 ൽ ഉണ്ട്. കലിയുഷ്നി ഇന്നും പകരക്കാരുടെ നിരയിലാണ്.
ആദ്യ കളിയില്‍ കൊച്ചിയുടെ തട്ടകത്തില്‍ ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് തുടങ്ങിയ ബ്ലാസ്റ്റേഴ്സ് പിന്നീടുള്ള രണ്ടു മത്സരങ്ങളിലും പരാജയം രുചിച്ചു. രണ്ടുക ളിയിലും ലീഡ് നേടിയതിനു ശേഷമാണ് മഞ്ഞപ്പട തോറ്റത്. വിജയത്തോടെ ആത്മവിശ്വാസം വീണ്ടെടുക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം.
നിലവില്‍ മൂന്നുപോയിന്റുള്ള ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്താണ്. ആദ്യ മൂന്നു കളിയില്‍ നിന്ന് ഒരു ജയവും രണ്ട് സമനിലയുമായി മുംബൈ സിറ്റി എഫ് സി നാലാം സ്ഥാനത്തുണ്ട്. ഇന്ന് ജയിച്ചാല്‍ അവര്‍ക്ക് പോയിന്റ് ടേബിളില്‍ ഒന്നാമതെത്താം.



