ന്യൂ​യോ​ർ​ക്ക്: ഫോ​മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​മേ​രി​ക്ക​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന “ഫോ​മാ സ​മ്മ​ർ ടു ​കേ​ര​ള’ ജൂ​ലെെ ര​ണ്ടി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കും.

കേ​ര​ള​ത്തെ കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​യു​വാ​നും പ​ഠി​ക്കു​വാ​നും പ​രി​പാ​ടി അ​വ​സ​ര​മൊ​രു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ൽ അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​ൻ എ​ത്തി​യ എ​ല്ലാ അ​മേ​രി​ക്ക​ൻ വി​ദ്യാ​ർ​ഥി​ക​ളെ​യും യു​വ​ജ​ന​ങ്ങ​ളെ​യും പ​രി​പാ​ടി​ക​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഓ​ജ​സ് ജോ​ൺ, ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി വ​ള്ളി​ക്ക​ളം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ. ​ജെ​യ്മോ​ൾ ശ്രീ​ധ​ർ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ജെ​യിം​സ് ജോ​ർ​ജ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

പ​രി​പാ​ടി​ക​ൾ:

ജൂ​ലൈ ര​ണ്ട് – തി​രു​വ​ന​ന്ത​പു​ര​ത്തെ റി​സോ​ർ​ട്ടി​ൽ ചെ​ക്ക് ഇ​ൻ ചെ​യ്ത ശേ​ഷം കേ​ര​ള​ത്തി​ലെ പ്ര​മു​ഖ മാ​ധ്യ​മ​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന പ്ര​സ് മീ​റ്റ്, ഫോ​മാ യൂ​ത്ത് നൈ​റ്റ്, മ​റ്റു ക​ലാ​പ​രി​പാ​ടി​ക​ൾ, ക്യാ​മ്പ് ഫ​യ​ർ.

ജൂ​ലൈ മൂ​ന്ന് – ടെ​ക്നോ പാ​ർ​ക്ക് സ​ന്ദ​ർ​ശ​നം, ടെ​ക്ക് ക​മ്പ​നി സ​ന്ദ​ർ​ശ​നം, ടെ​ക് ലീ​ഡ​ർ​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച, സ​ർ​ക്കാ​ർ സ്കൂ​ൾ സ​ന്ദ​ർ​ശ​നം.

ന്യൂ​സ് ചാ​ന​ൽ സ്റ്റു​ഡി​യോ സ​ന്ദ​ർ​ശ​നം, ചാ​ന​ൽ സ്റ്റു​ഡി​യോ​യി​ൽ ന​ട​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ണ്ട​റി​യു​ക, ലൈ​വ് ഷോ​യി​ൽ മാ​താ​പി​താ​ക്ക​ളൊ​പ്പം പ​ങ്കെ​ടു​ക്കു​ക, സെ​ലി​ബ്രി​റ്റി മീ​റ്റ്, സം​ഗീ​തം, നൃ​ത്തം തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ൾ.

ജൂ​ലൈ നാ​ല് – ഫോ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ണി ക​ഴി​പ്പി​ച്ച ആ​ർ​സി​സി​യി​ലെ കു​ട്ടി​ക​ളു​ടെ വാ​ർ​ഡ് സ​ന്ദ​ർ​ശി​ക്കു​ക, പ്ലാ​ന​റ്റോ​റി​യം സ​ന്ദ​ർ​ശ​നം. പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്രം സ​ന്ദ​ർ​ശ​നം, ക​വ​ടി​യാ​ർ പാ​ല​സ്, മ്യൂ​സി​യം സ​ന്ദ​ർ​ശ​നം.

ഡോ. ​ഗോ​പി​നാ​ഥ് മു​തു​കാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി ന​ട​ത്ത​പ്പെ​ടു​ന്ന ക​ലാ​കേ​ന്ദ്ര സ​ന്ദ​ർ​ശ​നം, പൊ​തു​യോ​ഗ​വും കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും.

ജൂ​ലൈ അ​ഞ്ച് – വ്യാ​വ​സാ​യി​ക കേ​ന്ദ്രം സ​ന്ദ​ർ​ശ​നം, ജ​ഡാ​യു​പാ​റ സ​ന്ദ​ർ​ശ​നം, അ​വി​ടെ​യു​ള്ള അ​ഡ്വെ​ഞ്ച​ർ പാ​ർ​ക്ക് സ​ന്ദ​ർ​ശ​നം, ശേ​ഷം കൊ​ച്ചി​യി​ലേ​ക്കു​ള്ള യാ​ത്ര. വൈ​കു​ന്നേ​രം കൊ​ച്ചി​യി​ൽ ഹോ​ട്ട​ലി​ൽ വൈ​കു​ന്നേ​രം ന​ട​ത്ത​പ്പെ​ടു​ന്ന പ​രി​പാ​ടി​ക​ളോ​ടെ സ​മാ​പ​നം.

പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ താ​ഴെ കൊ​ടു​ത്തി​രി​ക്കു​ന്ന ലി​ങ്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് സംഘാടകർ അ​റി​യി​ച്ചു.