വയനാട്: മലവയൽ ഗോവിന്ദച്ചിറയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. ചിരാൽ സ്വദേശി കെ.എസ്. അശ്വന്ത്, കുപ്പാടി സ്വദേശി അശ്വിൻ എന്നിവരാണ് മരിച്ചത്.
ഇരുവരും ബത്തേരി സർവജന സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളാണ്. സ്ഥിരം അപകടം ഉണ്ടാകുന്ന സ്ഥലത്താണ് കുട്ടികള്‍ കുളിക്കാനിറങ്ങിയതെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ പറഞ്ഞു.



