വിസ്കോൺസിൻ : തന്നെ ലൈംഗികമായി കടത്തിക്കൊണ്ടു വന്നയാളെ മാരകമായി വെടിവച്ച് കൊലപ്പെടുത്തുകയും വീട് കത്തിക്കുകയും ബിഎംഡബ്ല്യു മോഷ്ടിക്കുകയും ചെയ്ത 22കാരിയെ കുറ്റവിമുക്തയാക്കി കോടതിയുടെ ചരിത്ര വിധി. ലൈംഗിക അരാജകത്വം നേരിടേണ്ടി വന്ന സ്ത്രീക്ക് എതിർപ്പ് പ്രകടിപ്പിക്കേണ്ടി വന്ന സാഹചര്യം കണക്കിലെടുത്ത് ആണ് കൊലപാതകത്തിൻ്റെ ശിക്ഷയിൽ നിന്ന് വിടുതൽ നൽകിയത്. വിസ്കോൺസിൻ സൂപ്രീം കോടതിയാണ് ഒരു സംസ്ഥാന നിയമത്തിന് അനുകൂലമായി ഈ വിധി പുറപ്പെടുവിച്ചത്.
നാല് വർഷം മുമ്പ് 16 വയസ്സുള്ള ക്രിസ്റ്റൽ കിസറിനെ ലൈംഗിക കടത്ത് വെബ്‌സൈറ്റായ Backpage.com വഴിയാണ് റാൻഡൽ വോളാർ കണ്ടുമുട്ടിയത്. അയാൾ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ലൈംഗികതയ്ക്കായി മറ്റുള്ളവർക്ക് വിൽക്കുകയും ചെയ്തുവെന്ന് കിസർ കോടതിയിൽ പറഞ്ഞു. ഇതിൽ നിന്ന് രക്ഷപ്പെടാനായി 2018 ജൂണിലാണ് കിസർ വോളാറിനെ കൊന്നത്.
വോളാറിന്റെ വീട്ടിലെത്തിയ അവൾ അയാളെ തലയ്ക്ക് വെടിവച്ചു വീഴ്ത്തി. വോളാരിൻ്റെ വീട് കത്തിച്ച ശേഷം അവൽ അയാളുടെ ബിഎംഡബ്ല്യുവിൽ രക്ഷപെട്ടു എന്നും പറയുന്നു. കിസറിന് അന്ന് 17 വയസ്സായിരുന്നു, വിസ്കോൺസിൻ ക്രിമിനൽ നീതിന്യായ വ്യവസ്ഥയിൽ പ്രായപൂർത്തിയായ ഒരാളായി കണക്കാക്കാൻ തക്ക പ്രായം. അതിനാൽ അ വൾക്കേതിരെ തീകൊളുത്തൽ, മനഃപൂർവമായ നരഹത്യ തുടങ്ങിയ കുറ്റങ്ങളാണ് ചുമതപെട്ടത്.

കൊലപാതകം നടന്ന ദിവസവും വോളാർ അവളെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തെന്നും, വോളാറിനെ കൊല്ലുക എന്ന ഉദ്ദേശത്തോടെയല്ല വീട്ടിലേക്ക് പോയതെന്നും അവൾ കോടതിയിൽ വാദിച്ചു. കുട്ടികളെ വശീകരിക്കൽ, കുട്ടികൾക്കുള്ള ലൈംഗിക കുറ്റകൃത്യം സുഗമമാക്കാൻ കമ്പ്യൂട്ടർ ഉപയോഗിച്ചു, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങൾ ചുമത്തി വോളാറിന് എതിരെയും കേസ് ഉണ്ടായിരുന്നു.
കുറഞ്ഞ വരുമാനമുള്ള ആളുകൾക്ക് നിയമസഹായം നൽകുന്ന വിസ്കോൺസിൻ്റെ ലീഗൽ ആക്ഷൻ അനുസരിച്ച്, ഏതാണ്ട് 40 സംസ്ഥാനങ്ങൾ, മനുഷ്യക്കടത്ത് ഇരകൾക്ക് ആത്മ രക്ഷാർഥം ക്രിമിനൽ പ്രതിരോധശേഷി നൽകുന്ന നിയമങ്ങൾ പാസാക്കിയിട്ടുണ്ട്. എങ്കിലും വേലാറിൻ്റെ അഭിഭാഷകർ അപ്പീലുമായി മുന്നോട്ട് പോകുകയും, മനഃപൂർവമായ നരഹത്യ എന്ന് തെളിയിക്കുകയും ചെയ്താൽ കിസർ ജീവപര്യന്തം തടവ് അനുഭവിക്കേണ്ടിവരും.



