വ​യ​നാ​ട്: മാ​ന​ന്ത​വാ​ടി​യി​ൽ പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​വി​ന്‍റെ ക​ട​യി​ൽ നി​ന്ന് വ​ടി​വാ​ളു​ക​ൾ ക​ണ്ടെ​ത്തി. പി​എ​ഫ്ഐ നേ​താ​വ് സ​ലീ​മി​ന്‍റെ ട​യ​ർ ക​ട​യി​ൽ നി​ന്നാ​ണ് നാ​ല് വ​ടി​വാ​ളു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

ക​ട​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സ​ലീ​മി​നെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം, പോ​പ്പു​ല​ർ ഫ്ര​ണ്ട് ഓ​ഫീ​സു​ക​ളി​ൽ പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി. പാ​ല​ക്കാ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ ഓ​ഫീ​സു​ക​ളി​ലാ​ണ് റെ​യ്ഡ് ന​ട​ക്കു​ന്ന​ത്.

വ​യ​നാ​ട്ടി​ൽ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ റെ​യ്ഡ് ന​ട​ന്നു. പാ​ല​ക്കാ​ട്ടെ വി​വി​ധ ഓ​ഫീ​സു​ക​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.

വ​യ​നാ​ട്ടി​ൽ ജി​ല്ലാ ക​മ്മ​റ്റി ഓ​ഫീ​സാ​യ മാ​ന​ന്ത​വാ​ടി എ​രു​മ​ത്തെ​രു​വി​ലാ​ണ് ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റെ​യ്ഡ് ന​ട​ക്കു​ന്ന​ത്. പാ​ല​ക്കാ​ട്‌ ജി​ല്ല​യി​ൽ പി​എ​ഫ്ഐ നേ​താ​ക്ക​ളു​ടെ വീ​ടു​ക​ളി​ലും ഓ​ഫീ​സു​ക​ളി​ലു​മാ​ണ് പ​രി​ശോ​ധ​ന.

ക​ൽ​മ​ണ്ഡ​പം, ച​ട​നാം കു​റു​ശി, ബി​ഒ​സി റോ​ഡ്, ശം​ഖു​വാ​ര​ത്തോ​ട്, എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. പാ​ല​ക്കാ​ട്‌ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ല് വിം​ഗ് ആ​യി തി​രി​ഞ്ഞാ​ണ് പ​രി​ശോ​ധ​ന.

പി​എ​ഫ്ഐ​ക്ക് ഒ​പ്പം എ​സ്ഡി​പി​ഐ നേ​താ​ക്ക​ളു​ടെ വീ​ടു​ക​ൾ സ്ഥാ​പ​ന​ങ്ങ​ൾ, ജോ​ലി സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ട്.