പോക്സോ കേസില്‍ ആക്ടിവിസ്റ്റ് രഹന ഫാത്തിമക്കെതിരെയുള്ള തുടര്‍ നടപടികള്‍ റദ്ദാക്കി ഹൈക്കോടതി. രഹനയുടെ നഗ്‌ന ശരീരത്തില്‍ മക്കള്‍ ചിത്രം വരക്കുന്ന വീഡിയോയുമായി ബന്ധപ്പെട്ട്, പോക്‌സോ, ഐ ടി ആക്ട് പ്രകാരമായിരുന്നു സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് രഹനയ്‌ക്കെതിരായ കേസ് റദ്ദാക്കിയത്.

നഗ്ന ശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രങ്ങള്‍ വരപ്പിച്ചു എന്നായിരുന്നു രഹനക്കെതിരെ ചുമത്തിയിരിക്കുന്ന കേസ്. പോക്സോ വകുപ്പും ചുമത്തിയിരുന്നു. ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67 വകുപ്പ് പ്രകാരവും കുട്ടികളെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമത്തിലെ 75 വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. 

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ ശരീര പ്രദര്‍ശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവല്ല സ്വദേശിയായ അഭിഭാഷകനാണ് പോലീസില്‍ പരാതി നല്‍കിയത്. തിരുവല്ല, എറണാകുളം സൗത്ത് സ്റ്റേഷനുകളിലും രഹനയ്‌ക്കെതിരെ
പരാതി ലഭിച്ചിരുന്നു.