കേരളക്കരയെ ഞെട്ടിച്ചിരിക്കുകയാണ് നടനും ഹാസ്യകലാകാരനുമായ കൊല്ലം സുധിയുടെ അപ്രതീക്ഷിത മരണം. ഇന്നലെ വരെ ഒപ്പമുണ്ടായിരുന്ന താരം ഇനിയില്ലെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ സഹതാരങ്ങള്‍ക്കും കഴിയുന്നില്ല. നടന്‍ ടിനി ടോമും സുധിയുടെ വിയോഗം വിശ്വസിക്കാനാവുന്നില്ലെന്ന കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ചു. ഇന്നലെ രാത്രി ഒന്നിച്ച് വേദി പങ്കിട്ടെന്നും പിരിയാന്‍ നേരം ഒരു ഫോട്ടോയെടുക്കണമെന്ന് സുധി ആഗ്രഹം പറഞ്ഞതായും താരം പറയുന്നു. ആ അവസാന ചിത്രം പങ്കുവെച്ചാണ് ടിനിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇങ്ങനെ ഇടാന്‍ വേണ്ടിയാണോ ഈ ചിത്രം അയച്ചുതന്നതെന്നും ടിനി ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…
ദൈവമേ വിശ്വസിക്കാൻ ആകുന്നില്ല ഇന്നലെ ഒരുമിച്ചായിരുന്നു വേദിയിൽ രണ്ട് വണ്ടികളിൽ ആയിരിന്നു ഞങ്ങള് തിരിച്ചത് ,പിരിയുന്നതിനു മുൻപ് സുധി ഒരു ആഗ്രഹം പറഞ്ഞു ഒരുമിച്ചു ഒരു ഫോട്ടോ എടുക്കണം എന്നിട്ടു ഈ ഫോട്ടോ എനിക്ക് അയച്ചും തന്നു …ഇങ്ങനെ ഇടാൻ വേണ്ടിയാണോ ഈ ചിത്രം എനിക്ക് അയച്ചത് …മോനെ ഇനി നീ ഇല്ലേ ……🙏 ആദരാഞ്ജലികൾ മുത്തേ



