2019-ലായിരുന്നു മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയുടേയും ശ്ലോക മെഹ്തയുടേയും വിവാഹം. മുംബൈയിൽ നടന്ന ചടങ്ങിൽ നിരവധി സെലിബ്രിറ്റികളാണ് പങ്കെടുത്തത്. ഇപ്പോൾ വിവാഹം കഴിഞ്ഞ് നാല് വർഷം പിന്നിട്ടപ്പോൾ ശ്ലോകയ്ക്ക് ആകാശിന്റെ അമ്മ നിത അംബാനി നൽകിയ സമ്മാനമാണ് ചർച്ചയാകുന്നത്.
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഡയമണ്ട് നെക്ളേസുകളിൽ ഒന്നാണ് നിത അംബാനി മരുമകൾക്ക് സമ്മാനിച്ചത്. 55 മില്ല്യൺ ഡോളർ (ഏകദേശം 450 കോടി രൂപ) വില വരുന്നതാണ് ഈ നെക്ളേസ്. ജ്വല്ലറി ഇൻഫ്ളുവൻസറായ ജൂലിയ ഹാക്ക്മാൻ ഈ ഡയമണ്ടിന്റെ പ്രത്യേകതകൾ ഉൾപ്പെടുത്തി വീഡിയോ ചെയ്തതോടെയാണ് ഈ വിലപിടിപ്പുള്ള സമ്മാനം വീണ്ടും ചർച്ചയായത്.
ലെബനീസ് ജ്വല്ലറിയായ മൗവാദാണ് ‘L’Incomparable’ എന്നു പേരുള്ള ഈ നെക്ളേസിന് പിന്നിൽ. 91 ഡയമണ്ടുകൾ കൊണ്ടാണ് ഇത് നിർമിച്ചത്. ലോക്കറ്റ് മഞ്ഞ നിറത്തിലുള്ള വജ്രത്തിലാണുണ്ടാക്കിയത്. ഈ ഡിസൈൻ ഒരിക്കലും പുനർ നിർമിക്കാൻ കഴിയില്ലെന്നും വീഡിയോയിൽ ജൂലിയ പറയുന്നു. 1980-കളിൽ ആഫ്രിക്കയിലെ കോംഗോയിലെ ഖനിയിൽ നിന്നാണ് ഈ മഞ്ഞ വജ്രം കണ്ടെത്തിയത്.



