തി​രു​വ​ന​ന്ത​പു​രം: തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രാ​യ ആ​രോ​പ​ണം ത​ള്ളി കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ര റാ​വു ന​ട​ത്തി​യ ആ​രോ​പ​ണം അ​സം​ബ​ന്ധ​മാ​ണെ​ന്ന് മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

പു​റ​ത്തു​വ​ന്ന ദൃ​ശ്യ​ങ്ങ​ള്‍ വ്യാ​ജ​മാ​ണ്. അ​റ​സ്റ്റ് ചെ​യ്ത ആ​ളു​ക​ള്‍ കെ​സി​ആ​റി​ന്‍റെ ആ​ളു​ക​ളാ​ണ്. നാ​ല് എം​എ​ല്‍​എ​മാ​രെ സ്വാ​ധി​നി​ച്ചാ​ല്‍ ഭ​ര​ണം മാ​റു​മോ? പ​റ​യു​ന്ന​തി​ന് എ​ന്തെ​ങ്കി​ലും അ​ടി​സ്ഥാ​നം വേ​ണ്ടെ​യെ​ന്നും മു​ര​ളീ​ധ​ര​ന്‍ ചോ​ദി​ച്ചു.

സം​സ്ഥാ​ന ഭ​ര​ണം അ​ട്ടി​മ​റി​ക്കാ​ന്‍ ടി​ആ​ര്‍​എ​സ് എം​എ​ല്‍​എ​മാ​രെ ബി​ജെ​പി​യി​ല്‍ എ​ത്തി​ക്കാ​ന്‍ തു​ഷാ​ര്‍ ശ്ര​മി​ച്ചെ​ന്നാ​യി​രു​ന്നു തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​രോ​പ​ണം.