മകൾ എം.ബി.ബി.എസുകാരിയായ സന്തോഷം പങ്കുവച്ച് നടൻ ബൈജു സന്തോഷ്. ഡോ. സോമർവെൽ മെമ്മോറിയൽ ഹോസ്പിറ്റലിൽ നിന്നാണ് ബൈജുവിന്റെ മകൾ ഐശ്വര്യ സന്തോഷ് എം.ബി.ബി.എസ് ബിരുദം കരസ്ഥമാക്കിയത്. ഈ വിജയം അകാലത്തിൽ പൊലിഞ്ഞു പോയ ഡോ. വന്ദനക്ക് ദുഃഖത്തോടുകൂടി സമർപ്പിക്കുന്നുവെന്ന് ബൈജു ഫെയ്സ്ബുക്കിൽ കുറിച്ചു.
എൻറെ മകൾ ഐശ്വര്യ സന്തോഷിന് ഡോ. സോമർവെൽ മെമ്മോറിയൽ ഹോസ്പിറ്റലിൽ നിന്നും എം.ബി.ബി.എസ് ബിരുദം ലഭിച്ചു. ഇതോടൊപ്പം ബിരുദം ലഭിച്ച മുഴുവൻ സഹപാഠികൾക്കും ആശംസകൾ അറിയിക്കുന്നു. കൂടാതെ ഈ അവസരത്തിൽ അകാലത്തിൽ പൊലിഞ്ഞു പോയ ഡോ. വന്ദനക്ക് ഈ വിജയം ദുഃഖത്തോടുകൂടി സമർപ്പിക്കുന്നു. ബൈജു സന്തോഷിന്റെ വാക്കുകൾ.



