ഡാളസ്: ഡാളസിലെ വീട്ടിൽ നിന്ന് മലയാളി സണ്ണി ജേക്കബിനെ(60) കാണാതായി. ഭാര്യയാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
ഞായറാഴ്ച റൗലെറ്റിലെ സാസാഫ്രസ് വേയിലെ 2600 ബ്ലോക്കിന് സമീപമുള്ള വീട്ടിൽ നിന്ന് സണ്ണി ഇറങ്ങിപോയതായും ഡിമൻഷ്യ രോഗിയായ അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാണെന്നും പരാതിയിൽ ഭാര്യ ചൂണ്ടിക്കാട്ടി.
വെളുത്ത പോളോ ടീ ഷർട്ടും ചാരനിറത്തിലുള്ള ഷോർട്സും ബ്രൗൺ നിറത്തിലുള്ള ചെരുപ്പുമാണ് സണ്ണി ധരിച്ചിരുന്നത്.
വിവരം ലഭിക്കുന്നവർ 911 എന്ന നമ്പറിൽ വിളിക്കുക. അല്ലെങ്കിൽ റൗലെറ്റ് പോലീസിനെ (972) 412-6201 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും പോലീസ് അഭ്യർഥിച്ചു.



