ന്യൂജേഴ്സി: ചെറുപുഷ്പ മിഷൻ ലീഗ് ക്നാനായ റീജിയന്റെ വാർഷിക പ്രസിദ്ധീകരണമായ മിഷൻ ടൈംസ് മാസികയുടെ പ്രകാശന കർമം ന്യൂയോർക്ക് ഫൊറോനാ വികാരി ഫാ. ജോസ് തറക്കൽ നിർവഹിച്ചു.
ചെറുപുഷ്പ മിഷൻ ലീഗ് ക്നാനായ റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, റീജിയണൽ ജനറൽ ഓർഗനൈസർ സിജോയ് പറപ്പള്ളിൽ, വിവിധ മതാധ്യാപക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
അമേരിക്കയിലെ ക്നാനായ റീജിയണിലെ മിഷൻ ലീഗിന്റെ കഴിഞ്ഞ പ്രവർത്തന വർഷത്തെ റിപ്പോർട്ടാണ് ഈ മിഷൻ ടൈംസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.



