• ഡോ. ജോര്‍ജ് എം. കാക്കനാട്

ഹൂസ്റ്റണ്‍: അത്യാവശ്യം ഒരു ഫോണ്‍ കോള്‍ ചെയ്യുമ്പോള്‍ മക്കള്‍ ബഹളം വച്ചാല്‍ ആരായാലും ക്ഷുഭിതനാകും. അമേരിക്കയുടെ വൈസ് പ്രസിഡന്റാകാന്‍ ക്ഷണിച്ചു കൊണ്ടുള്ളതാണ് ആ കോള്‍ എങ്കിലോ? നിശബ്ദനാകാന്‍ പറഞ്ഞിട്ടും ബഹളം വയ്ക്കുന്ന മകനിട്ട് ഒന്നു കൊടുത്താലും നമ്മല്‍ ഇന്ത്യക്കാര്‍ ആരും കുറ്റം പറഞ്ഞേക്കില്ല. എന്നാല്‍ ഫോണില്‍ സംസാരിക്കുന്നത് കേള്‍ക്കാന്‍ അനുവദിക്കാതിരുന്ന മകനോട് നിശബ്ദനാകാന്‍ പറഞ്ഞതിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളിലടക്കം പഴി കേള്‍ക്കുന്ന ഒരു അച്ഛനുണ്ട്, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി. ജെഡി വാന്‍സ്.

മുന്‍ പ്രസിഡന്റുമായുള്ള ഫോണ്‍ കോളിനും റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷന്റെ നിമിഷങ്ങള്‍ക്കുമിടയില്‍ പോക്കിമോന്‍ പിക്കാച്ചുവിനെ കുറിച്ച് വാതോരാതെ സംസാരിച്ച മകനോട് നിശബ്ദനാകാന്‍ പരുക്കനായി ആവശ്യപ്പെട്ടതായി ഡൊണാള്‍ഡ് ട്രംപിന്റെ വൈസ് പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെട്ട വാന്‍സിന്റെ വെളിപ്പെടുത്തലാണ് വിവാദമായിരിക്കുന്നത്. ഒഹായോ സെനറ്റര്‍ ഫുള്‍ സെന്‍ഡ് പോഡ്കാസ്റ്റിലാണ് ഇക്കാര്യം വെളിപ്പെടുത്തിയതും വിശദീകരിച്ചതും.

YouTube ഹാസ്യനടന്‍മാരായ NELK ബോയ്‌സിനോട് സംസാരിക്കുകയായിരുന്നു വാന്‍സ്. ട്രംപ് വിളിച്ച് തന്റെ റണ്ണിങ് മേറ്റ് ആകാന്‍ ആവശ്യപ്പെട്ടപ്പോഴാണ് സംഭവം നടന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം മില്‍വാക്കിയില്‍ നടന്ന റിപ്പബ്ലിക്കന്‍ ദേശീയ കണ്‍വെന്‍ഷനില്‍ ആണ് മുന്‍ പ്രസിഡന്റ് സെനറ്ററെ തന്റെ റണ്ണിംഗ് മേറ്റ് ആയി തിരഞ്ഞെടുത്തത്.

വാന്‍സ് തന്റെ കുടുംബത്തോടൊപ്പം RNCക്കായി മില്‍വാക്കിയിലേക്ക് പറക്കുകയായിരുന്നു. വിമാനത്തില്‍ വൈഫൈ ഇല്ലെന്ന് കയറിയതിനു ശേഷമാണ് മനസ്സിലായത്. ഒരു മണിക്കൂറിന് ശേഷം എയര്‍ പോര്‍്ട്ടില്‍ ഇറങ്ങിയ ഉടന്‍ അദ്ദേഹത്തിന് നൂറിലധികം സന്ദേശങ്ങള്‍ ലഭിച്ചു. ട്രംപ് പ്രചാരണത്തില്‍ നിന്ന് തനിക്ക് ഒരു സന്ദേശം ഇങ്ങനെയായിരുന്നു, ‘ഹേയ്, നിങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട ഒരു കോള്‍ നഷ്ടമായി.’ തുടര്‍ന്ന് അദ്ദേഹം ട്രംപിനെ വിളിച്ച് ചോദിച്ചു, ‘ഹേ സര്‍, എന്താണ് സംഭവിക്കുന്നത്?’ 45ാമത്തെ യുഎസ് പ്രസിഡന്റ് അവനോട് പറഞ്ഞു, ‘ജെ.ഡി., നിങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട ഒരു ഫോണ്‍ കോള്‍ നഷ്ടപ്പെടുത്തി. എനിക്ക് മറ്റൊരാളെ തിരഞ്ഞെടുക്കേണ്ടി വന്നു’ എന്ന്.

‘ഏഴു വയസ്സുള്ള എന്റെ മകന്‍ എന്നോടൊപ്പം ഹോട്ടല്‍ മുറിയിലുണ്ട്. അവന്‍ ഇപ്പോള്‍ ശരിക്കും പോക്കിമോന്‍ കാര്‍ഡുകളില്‍ വ്യാപൃതനാണ്. അവന്‍ ഒരു പോക്കിമോന്‍ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്… എപ്പോഴും പോക്കിമോനെക്കുറിച്ചു തന്നെ സംസാരിക്കും. അവനെന്ത് യുഎസ് തിരഞ്ഞെടുപ്പ്, എന്ത് ഡൊണാള്‍ഡ് ട്രംപ്. ഞാന്‍ ഡൊണാള്‍ഡ് ട്രംപുമായി ഫോണില്‍ സംസാരിക്കുന്നതൊന്നും അവന് പ്രശ്‌നമേയില്ല. ഒടുവില്‍ ഞാന്‍ പറഞ്ഞു, ‘മകനേ, പിക്കാച്ചുവിനെ കുറിച്ച് 30 സെക്കന്‍ഡ് നേരം മിണ്ടാതിരിക്കാമോ’. എന്ന്.

‘ഇത് എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഫോണ്‍ കോളാണ്, ദയവായി ഈ ഫോണ്‍ കോള്‍ എടുക്കാന്‍ എന്നെ അനുവദിക്കൂ.’ ‘അമേരിക്കന്‍ പ്രസിഡന്റിന്റെ അര്‍ത്ഥം മകന് മനസ്സിലാകാത്തതിനാല്‍’ ട്രംപ് ഫോണില്‍ സംസാരിച്ചത് അവന്‍ കാര്യമാക്കിയില്ലെന്ന് വാന്‍സ് പറഞ്ഞു. തമാശയായി പറഞ്ഞതാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതു മുതല്‍, വാന്‍സിന്റെ പരാമര്‍ശങ്ങള്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടു.

‘ഡൊണാള്‍ഡ് ട്രംപ് പ്രതീക്ഷിച്ചിരുന്നേക്കാവുന്ന ഏറ്റവും വിചിത്രവും ജനപ്രീതിയില്ലാത്തതുമായ റണ്ണിംഗ് മേറ്റാണ് വാന്‍സ്. – എന്നാണ് ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷന്‍ അതിന്റെ വെബ്‌സൈറ്റില്‍ പ്രസ്താവനയില്‍ എഴുതിയത്. ‘എന്തൊരു ഭയങ്കര മനുഷ്യന്‍… ജെഡി വാന്‍സ് തന്റെ 7 വയസ്സുള്ള മകനോട് ട്രംപിനോട് സംസാരിക്കുന്നതിനാല്‍ ‘നരകത്തില്‍ പോകാന്‍’ പറയുന്നു. എന്റെ മക്കളേക്കാള്‍ പ്രാധാന്യമുള്ള ഒരു കോള്‍ എനിക്ക് ഇല്ല. കോണ്‍ഗ്രസിലും ഇതാണ് നയം.’ – നോര്‍ത്ത് കരോലിന ഡെമോക്രാറ്റായ പ്രതിനിധി വൈലി നിക്കല്‍, എക്‌സില്‍ എഴുതി. ‘അദ്ദേഹം പ്രസിഡന്റ് ട്രംപുമായി ഫോണില്‍ സംസാരിക്കുകയായിരുന്നു. മകനെ ശാന്തമാക്കൂ,’ ഒരാള്‍ പറഞ്ഞു. ‘കുട്ടികളോട് അങ്ങനെ സംസാരിക്കുന്നതിനേക്കാള്‍ നല്ലത് കുട്ടികള്‍ ഇല്ലാത്തതാണ്.’ ഒരു ഉപയോക്താവ് കൂട്ടിച്ചേര്‍ത്തു.