മലയാള സിനിമയിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നടനാണ് പൂജപ്പുര രവി. പ്രിയദർശൻ സിനിമകളിലാണ് കൂടുതലായും പൂജപ്പുര രവിയെ കണ്ടിരുന്നത്. സിനിമകളിൽ നിന്ന് നാളുകളായി മാറി നിൽക്കുകയാണ് ഇദ്ദേഹം. ടൊവിനോ തോമസ് നായകൻ ആയെത്തിയ ​ഗപ്പി ആണ് അവസാനം അഭിനയിച്ച സിനിമ.

ഇപ്പോഴിതാ ടൊവിനോയെക്കുറിച്ചും തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും പൂജപ്പുര രവി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സീ മലയാളം ന്യൂസിനോടാണ് പ്രതികരണം.

അവസാനം അഭിനയിക്കുന്നത് ​ഗപ്പി എന്ന സിനിമയിൽ ആണ്. സിനിമയിൽ ഇപ്പോൾ ഒരുപാട് പുരോ​ഗതി വന്നു. നമുക്ക് കണ്ടാൽ‌ മനസ്സിലാവുന്നു പോലുമില്ല. എന്ത് ഷോട്ട് എങ്ങനെ എടുത്ത് എന്ന് ഒരു പിടിയുമില്ല. പണ്ട് റിയൽ ആയി ഒരു ഡയലോ​ഗ് പറയാൻ സംവിധായകർ സമ്മതിക്കില്ല’

‘അഭിനയിക്ക് എന്ന് പറയും. അഭിനയിച്ച് അവസാനം അത് കുളമാവും. ഇപ്പോൾ അങ്ങനെ അല്ല, വളരെ നാച്വറൽ ആണ്. അന്ന് സ്വാഭാവികമായി ചെയ്തിരുന്നത് അടൂർ ഭവാനി ചേച്ചിയുൾപ്പെടെയുള്ളവരാണ്’

ഗപ്പിക്ക് ശേഷം ഞാനെത്രയോ പ്രാവശ്യം ടൊവിനോയെ വിളിച്ചു. അവൻ എടുത്തിട്ട് പോലും ഇല്ല. കാരണം ഇവരുടെ വിചാരം നമ്മൾക്ക് പടവും പപ്പടവും ഇല്ലാതെ ഇരിക്കുകയാണല്ലോ’

‘സഹായമഭ്യർത്ഥിച്ച് വിളിക്കുകയാണെന്ന് കരുതി എടുക്കാതിരിക്കുന്നവരും ഉണ്ട്. ഞാൻ ഇന്നുവരെ ആരോടും സഹായം അഭ്യർത്ഥിച്ചിട്ടില്ല. മേനക-സുരേഷിന്റെ ഒരുപാട് പടങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അയാളെ പോലും വിളിച്ചാൽ എടുക്കാറില്ല. അവരുടെ ഒക്കെ വിചാരം ഇതാണ്’