ടൂറിസത്തിലൂടെ കേരളം അതിന്റെ വേരുകളെ കണ്ടെത്തിയെന്ന് നീതി ആയോഗ് മുന്‍ സിഇഒ അമിതാഭ് കാന്ത്. ഒരു അതുല്യമായ അനുഭവം സൃഷ്ടിക്കുക എന്ന തത്വത്തിലാണ് വിനോദസഞ്ചാരം പ്രവര്‍ത്തിക്കുന്നത്. വര്‍ഷങ്ങളായി കേരളത്തില്‍ നിന്ന് ഏറ്റവും മികച്ചത് പുറത്തെടുക്കാന്‍ നമുക്ക് കഴിഞ്ഞു. ഇന്ന് സംസ്ഥാനത്തിന് നിരവധി കാര്യങ്ങള്‍ മുന്നോട്ടു വെയ്ക്കാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കായലുകള്‍, ഹൗസ് ബോട്ടുകള്‍, ആയുര്‍വേദം, തനതായ കേരള ഭക്ഷണം,കളരിപ്പയറ്റ് അടക്കമുള്ള ആയോധന കലകള്‍,വാസ്തുവിദ്യ, മോഹിനിയാട്ടം-കഥകളി പോലുള്ള പരമ്പരാഗത കലാരൂപങ്ങള്‍ അടക്കമുള്ളവ നാം മുന്നോട്ടുവെച്ചു. കേരളത്തിന്റെ വേരുകളിലേക്ക് ഇറങ്ങിച്ചെന്നാണ് നമ്മുടേതായ ഒരു ടൂറിസം ഉല്പന്നം സൃഷ്ടിച്ചെടുത്തത്. അവ ചൂണ്ടിക്കാട്ടി നാം ഇതാണ് ദൈവത്തിന്റെ സ്വന്തം നാടെന്ന് പറഞ്ഞു. ട്രേഡ് യൂണിയനുകളാല്‍ വ്യവസായം ബുദ്ധിമുട്ടായ ഒരു സംസ്ഥാനത്താണ് ഇത് നടപ്പായതെന്ന് അമിതാഭ് കാന്ത് ചൂണ്ടിക്കാട്ടി.
സ്വകാര്യമേഖലയ്ക്കും ടൂറിസത്തില്‍ വലിയ സംഭാവന നല്കാന് കഴിയും. അവരുമായി ചേര്‍ന്ന് ഡെസ്റ്റിനേഷന്‍ മാര്‍ക്കറ്റിങ് മാത്രമാണ് ഒരു സംസ്ഥാനം ചെയ്യേണ്ടത്. കര്‍ണാടകയും തമിഴ്നാടും വിനോദസഞ്ചാരത്തിന്റെ കാര്യത്തില്‍ ശ്രദ്ധേയമായ ഇടപെടലാണ് നടത്തുന്നത്. ഈ സംസ്ഥാനങ്ങള്‍ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളാകാതിരിക്കാന്‍ ഒരു കാരണവുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടൂറിസത്തിലെ വൈവിധ്യത്തിന്റെ കാര്യത്തില്‍ ഈ രണ്ട് സംസ്ഥാനങ്ങളും കേരളത്തേക്കാള്‍ മുന്നിലാണ്. ഇന്ത്യ ടുഡേ കോണ്‍ക്ലേവ് സൗത്ത് 2023-ല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ വളര്‍ച്ചയെ കുറിച്ച് സംസാരിക്കുകയായിരുന്നു അമിതാഭ് കാന്ത്.
വരും വര്‍ഷങ്ങളില്‍ കര്‍ണാടകയും തമിഴ്നാടും ഒരു ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാകും.നിക്ഷേപത്തിന്റെ കാര്യത്തില്‍ ദക്ഷിണേന്ത്യയിലുള്ളത് മറ്റൊരു സംസ്ഥാനത്തിനുമില്ല. രണ്ടാമത്തെ സിംഗപ്പൂരാകാന്‍ എല്ലാ തെക്കന്‍ സംസ്ഥാനങ്ങളും മത്സരിക്കണം. എന്നാല്‍ ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങള്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി മത്സരിക്കരുതെന്നും അമിതാഭ് കാന്ത് പറഞ്ഞു.
ദക്ഷിണേന്ത്യ നൈപുണ്യ സൃഷ്ടിയുടെ ഒരു ചാലകമായിരിക്കണം. ഇന്ത്യയില്‍ വൈദഗ്ധ്യം സൃഷ്ടിക്കുന്നവരുടെ കുറവുണ്ട്. വിനോദസഞ്ചാരം ഒരു അതുല്യമായ അനുഭവം സൃഷ്ടിക്കുക എന്ന തത്വത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞു. വര്‍ഷങ്ങളായി കേരളത്തില്‍ നിന്ന് ഏറ്റവും മികച്ചത് പുറത്തെടുക്കാന്‍ നമുക്ക് കഴിഞ്ഞു, ഇന്ന് സംസ്ഥാനത്തിന് നിരവധി കാര്യങ്ങള്‍ മുന്നോട്ടു വെയ്ക്കാന്‍ കഴിയുന്നുണ്ട്. കര്‍ണാടകയും തമിഴ്നാടും വിനോദസഞ്ചാരത്തിന്റെ കാര്യത്തില്‍ ശ്രദ്ധേയമായ ഇടപെടലാണ് നടത്തുന്നത്. ഈ സംസ്ഥാനങ്ങള്‍ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളാകാതിരിക്കാന്‍ ഒരു കാരണവുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനങ്ങള്‍ അവരുടേതായ സമ്പത്ത് സൃഷ്ടിക്കുന്നവരാകണം. എന്തുകൊണ്ട് ഒരു ഇന്ത്യന്‍ കമ്പനിക്ക് ആമസോണിനെ പോലെ ആയിക്കൂടാ? വരും വര്‍ഷങ്ങളില്‍ യുവ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ വിപണിയില്‍ കടന്നുകയറുന്നത് കാണാം. ഇന്‍ഷുറന്‍സ് ചെയ്യുന്ന സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ട്. അവയെല്ലാം ദക്ഷിണേന്ത്യയുടെ സൃഷ്ടികളാണ്. യുണികോണ്‍ മോഡലുകളായ ഇവ ലോകമെമ്പാടുമെത്തും അമിതാഭ് കാന്ത് കൂട്ടിച്ചേർത്തു.



