ടോക്കിയോ: യാത്രക്കാരുമായി ജപ്പാൻ സൈനിക ഹെലികോപ്റ്റർ കാണാതായി. തെക്കുപടിഞ്ഞാറൻ ഒകിനാവ ദ്വീപ് ശൃംഖലയുടെ ഭാഗമായ മിയാകോജിമയ്ക്ക് സമീപമാണ് ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടപ്പെട്ടത്.
സൈനിക കമാൻഡർ ഉൾപ്പെടെ 10 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഹെലികോപ്റ്ററിനായി ജാപ്പനീസ് കോസ്റ്റ് ഗാർഡ് കപ്പലുകൾ തെരച്ചിൽ നടത്തുകയാണ്.



