പറവൂര്‍: രണ്ട് മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി അമലയെ ആണ് ഭര്‍ത്താവ് രഞ്ജിത്തിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അമലയുടെ വീട്ടുകാര്‍ ഗാര്‍ഹിക പീഡനം ആരോപിച്ച് രംഗത്തെത്തിയിട്ടുണ്ട്.
പെണ്‍കുട്ടി ഭര്‍തൃവീട്ടില്‍ മാനസിക പീഡനം അനുഭവിച്ചിരുന്നുവെന്നും സ്വന്തം വീട്ടിലേക്ക് വിളിക്കാന്‍ പോലും കര്‍ശന നിയന്ത്രണമായിരുന്നുവെന്നും അമലയുടെ വീട്ടുകാര്‍ പറഞ്ഞു. ഗര്‍ഭിണി ആയിരുന്നുവെന്നത് അറിഞ്ഞിരുന്നില്ലെന്നും വീട്ടുകാര്‍ പറയുന്നുണ്ട്. എന്നാല്‍ അമലയുടെ വീട്ടുകാരുടെ ആരോപണം രഞ്ജിത്തിന്റെ വീട്ടുകാര്‍ നിഷേധിച്ചു. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.



