കർണൂൽ: കോൺഗ്രസ് പാർട്ടിയിലെ തന്റെ റോൾ പുതിയ പ്രസിഡന്റ് തീരുമാനിക്കുമെന്ന് രാഹുൽ ഗാന്ധി. താൻ പാർട്ടിയിൽ എന്ത് പ്രവർത്തനത്തിനായി നിയോഗിക്കപ്പെടുമെന്ന് ഖാർഗെജി, സോണിയാജി എന്നിവരോട് ചോദിക്കണമെന്നും രാഹുൽ പ്രസ്താവിച്ചു.
കോൺഗ്രസ് അധ്യക്ഷ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് നിമിഷങ്ങൾക്ക് മുന്പ് ഭാരത് ജോഡോ യാത്രയുടെ തെലുങ്കാന പര്യടനത്തിനിടെയാണ് രാഹുൽ ഈ പ്രസ്താവനകൾ നടത്തിയത്.
“കോൺഗ്രസ് പാർട്ടിയിലെ അന്തിമ തീരുമാനം പ്രസിഡന്റാണ് എടുക്കുന്നത്; പാർട്ടിയുടെ മുന്നോട്ടുള്ള നയം അദേഹം തീരുമാനിക്കും’- രാഹുൽ വ്യക്തമാക്കി.
രാഹുൽ പാർട്ടിയുടെ മുഖമായി തുടരുന്ന വേളയിൽ പുതിയ പ്രസിഡന്റിന്റെ റോൾ എന്തായിരിക്കുമെന്ന ചോദ്യത്തിന് ഉത്തരമായിയാണ് രാഹുൽ ഈ പ്രതികരണങ്ങൾ നടത്തിയത്.



