ഹൂസ്റ്റണ്‍: തുന്പമണ്‍ വടക്കേടത്ത് തൈയ്യിൽ പുത്തൻവീട്ടിൽ പരേതനായ പി.ടി. തോമസിന്റേയും ഏലിയാമ്മ തോമസിന്റേയും മകൻ അബ്രഹാം തോമസ് (കുഞ്ഞുമോൻ – 74) ഹൂസ്റ്റണിൽ അന്തരിച്ചു. ചെങ്ങന്നൂർ വടക്കേ പറന്പിൽ മുക്കത്ത് കുടുംബത്തിലെ സൂസനാണ് ഭാര്യ. മക്കൾ: ഷെറിൻ വെസ്ലി, അനീഷ് അബ്രഹാം. മരുമക്കൾ: റോബ് വെസ്ലി, സിമി അബ്രഹാം. ചെറുമക്കൾ: ഇസബെൽ, കേലബ്, ലൂക്ക്, അരിയാന, ജിയാന.
ഒക്ടോബർ 21 വെള്ളിയാഴ്ച സ്റ്റാഫോർഡ് സെൻറ് തോമസ് കത്തീഡ്രലിൽ വൈകിട്ട് 5.30 മുതൽ 9 വരെ പൊതുദർശനവും 22 ന് ശനിയാഴ്ച രാവിലെ 8.30 മുതൽ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ചിൽ സംസ്കാരശുശ്രൂഷയ്ക്കുശേഷം 11ന് വെസ്റ്റ് ഹൈമർ ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ സംസ്കാരം നടക്കും.



