കൈപ്പറമ്പ് (തൃശൂർ): തൃശൂർ-കുന്നംകുളം സംസ്ഥാനപാതയിൽ കൈപ്പറമ്പ് കയറ്റത്തിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചുകയറി. കാസർഗോഡുനിന്നു പത്തനംത്തിട്ട ഭാഗത്തേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് ബസാണ് ഇന്ന് പുലർച്ചെ 2.50 ന് ഡിവൈഡറിൽ കുടുങ്ങിയത്.

ബസിൽ യാത്രക്കാർ കുറവായിരുന്നു. അപകടത്തിൽ ആർക്കും പരുക്കില്ല. കൈപ്പറമ്പ് കയറ്റത്ത് ഡിവൈഡറിൽ റിഫ്ളക്സ് ബോഡ് ഇല്ലാത്തതിനാൽ രാത്രിയിൽ ഡിവൈഡർ കണ്ടില്ലെന്ന് ബസ് ഡ്രൈവർ പറഞ്ഞു. ഏകദേശം 100മീറ്റർ ദൂരം ബസ് ഡിവൈഡറിന്‍റെ മുകളിൽ കൂടി ഓടിയ ശേഷമാണ് വാഹനം നിന്നത്.

വാഹനത്തിൽ കുടുങ്ങിയ യാത്രക്കാരെ മറ്റ് വാഹനങ്ങളിൽ തൃശൂർക്ക് കയറ്റി വിട്ടു. ഹൈവേ പോലീസും പേരാമംഗലം പോലീസും സ്ഥലത്തെത്തി ബസ് ഡിവൈഡറിൽ നിന്ന് നീക്കി. അർധരാത്രിയായതിനാൽ ഗതാഗതം തടസപ്പെട്ടില്ല.