ന്യൂയോർക്: 9.84 ഇഞ്ച് ഉയരമുള്ള ആഫ്രോ മുടിയുമായി ലൂസിയാന വനിത വീണ്ടും ഗിന്നസ് റെക്കോർഡ് നേടി. ലൂസിയാനയിൽ നിന്നുള്ള എവിൻ ഡുഗാസ് (47) ആണ് റെക്കോർഡ് നേടിയത്. ഇറുകിയ ചുരുണ്ട ഒരു ഹെയർസ്റ്റൈലാണ് ആഫ്രോ.

9.84 ഇഞ്ച് ഉയരവും 10.4 ഇഞ്ച് വീതിയും 5.41 അടി വ്യാസവുമുള്ള എവിൻ ഡുഗാസിന്റെ മുടി , ഏറ്റവും വലിയ ആഫ്രോ എന്ന ഗിന്നസ് റെക്കോർഡ് ആണ് തകർത്തത്. ഇത് രണ്ടാം തവണയാണ് എവിൻ ഈ ലോക റെക്കോർഡ് സ്ഥാപിക്കുന്നത്. 2010-ൽ എവിൻ ആദ്യമായി റെക്കോർഡ് കിരീടം നേടിയപ്പോൾ, ആഫ്രോയ്ക്ക് 4 അടി 4 ഇഞ്ച് (132 സെന്റീമീറ്റർ) ചുറ്റളവ് ഉണ്ടായിരുന്നു.

മുടി സ്ട്രെയ്റ്റൻ ചെയ്യാൻ വേണ്ടി രാസവസ്തുക്കൾ ഉപയോഗിച്ചു മടുത്തിരുന്നു. കാൻസർ പോലുള്ള അസുഖങ്ങൾ വരാൻ ഇത് കാരണമാവും.അതിനാൽ വർഷങ്ങൾക്ക് മുൻപ് അതെല്ലാം നിർത്തിയതായും എവിൻ പറഞ്ഞു.

ആളുകൾ അഫ്രോയോട് പലതരത്തിലാണ് പ്രതികരിക്കുന്നതെന്നും ചിലർ പ്രശംസിക്കുമ്പോൾ ചിലർ തുറിച്ചുനോക്കിയെന്നും എവിൻ പറഞ്ഞു.