രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം രാജ്യത്തിന്റെ താല്പര്യത്തിനെതിരാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ്. ഏക സിവില്‍ കോഡ് പൗരസ്വാതന്ത്ര്യത്തിനെതിരായ കൈയേറ്റമാണെന്നും കേരള അമീര്‍ പി. മുജീബുര്‍റഹ്മാന്‍ പറഞ്ഞു. വിവിധ ജാതി, മത വിഭാഗങ്ങള്‍ ഒന്നിച്ചു പുലരുക എന്ന രാജ്യത്തിന്റെ അടിത്തറയെയാണ് ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള തീരുമാനം വെല്ലുവിളിക്കുന്നത്.
വലിയ പ്രത്യാഘാതമാണ് ഏക സിവില്‍കോഡ് സമൂഹത്തില്‍ സൃഷ്ടിക്കുക. ഏതെങ്കിലും ഒരു വിഭാഗം മാത്രമാണ് ഏക സിവില്‍ കോഡിനെതിരെന്നും അവരെ മാത്രമാണ് അത് ബാധിക്കുകയെന്നതും സംഘ്പരിവാര്‍ നടത്തുന്ന തെറ്റായ പ്രചാരണമാണ്. മറ്റ് മത, ജാതി വിഭാഗങ്ങളെ ഏക സിവില്‍കോഡിന് അനുകൂലമാക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ബഹുസ്വരതയും നാനാത്വവും സാംസ്കാരിക വൈവിധ്യവുമാണ് രാജ്യത്തിന്റെ കരുത്ത്.



