രണ്ടാം പിണറായി സര്‍ക്കാരില്‍ എന്‍.സി.പി മന്ത്രിസ്ഥാനം പങ്കിടും. ആദ്യ രണ്ടരവര്‍ഷം എ.കെ. ശശീന്ദ്രനും പിന്നീട് തോമസ് കെ. തോമസും മന്ത്രിമാരാകും. എന്‍.സി.പി ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേലിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
എ.കെ ശശീന്ദ്രന്‍ പക്ഷവും തോമസ് കെ. തോമസ് വിഭാഗവും മന്ത്രിസ്ഥാനത്തിനായി നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു. സംസ്ഥാന ഭാരവാഹികളില്‍ ഭൂരിഭാഗം തങ്ങളോടൊപ്പമാണെന്ന് ഇരുവിഭാഗവും അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍ ഉണ്ടായത്.
എലത്തൂരില്‍നിന്നാണ് എ.കെ. ശശീന്ദ്രന്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2016-ലെ പിണറായി സര്‍ക്കാരില്‍ അദ്ദേഹം മന്ത്രിയായിരുന്നെങ്കിലും ഫോണ്‍വിളി വിവാദത്തില്‍ 2017-ല്‍ രാജിവെച്ചു. പിന്നീട് കേസില്‍ കുറ്റവിമുക്തനായതോടെ മന്ത്രിസഭയില്‍ തിരിച്ചെത്തുകയായിരുന്നു. കുട്ടനാട്ടില്‍നിന്നുള്ള എം.എല്‍.എയാണ് തോമസ് കെ. തോമസ്. അന്തരിച്ച മുന്‍ എന്‍.സി.പി. മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരനാണ്.
എ.കെ ശശീന്ദ്രനും തോമസ് കെ. തോമസും രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടും



