എൽദോസ് കുന്നപ്പിള്ളി എംഎൽഎയെ പരാതിക്കാരിയായ യുവതിയുടെ വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്തി.
യുവതിയുടെ വീട്ടിൽ വച്ച് എംഎൽഎ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പു നടത്തിയത്.
എംഎൽഎയുടെ വസ്ത്രങ്ങൾ മുന്പു യുവതിയുടെ വീട്ടിൽ നിന്നു കണ്ടെടുത്തിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിവിധ സ്ഥലങ്ങളിൽ എംഎൽഎയെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയത്.



