മുന്‍ പ്രസിഡന്റ് കെ.എം.അഭിജിത്ത് രാജിവെച്ച ഒഴിവിലാണ് എറണാകുളം കെ.എസ്.യു ജില്ലാ അധ്യക്ഷനും എ ഗ്രൂപ്പ് പ്രതിനിധിയുമായ അലോഷ്യസ് സേവ്യര്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റായത്. മുഹമ്മദ് ഷമ്മാസിനെയും ആന്‍ സെബാസ്റ്റ്യനെയും സംസ്ഥാന വൈസ് പ്രസിഡന്റുമാരായും നിയമിച്ചു.

കെ.എം. അഭിജിത്തിനെ എന്‍.എസ്.യു ദേശീയ ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. അലോഷ്യസ് സേവ്യറിന്റെയും കെ.എസ്.യു വയനാട് ജില്ലാ പ്രസിഡന്റ് അമല്‍ ജോയിയുടെയും പേരുകളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്.