ന്യൂഡൽഹി: പൊതുമേഖലാ സ്ഥാപനങ്ങളിൽ വിരമിക്കൽ പ്രായം ഉയർത്തിയ നടപടിയിൽ പ്രതികരിക്കാതെ ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് എ.എ. റഹിമിനോട് മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല.
ഈ വിഷയത്തിൽ സംസ്ഥാന നേതൃത്വമാണ് പ്രതികരിക്കേണ്ടതെന്ന് റഹിം പറഞ്ഞു. അതേസമയം, വിരമിക്കൽ പ്രായം ഉയർത്തിയ നടപടിക്കെതിരേ എതിർപ്പുമായി എഐവൈഎഫ് രംഗത്തെത്തി. നടപടി അംഗീകരിക്കില്ലെന്നും തീരുമാനം പിൻവലിച്ചില്ലെങ്കിൽ സമരം തുടങ്ങുമെന്നും എഐവൈഎഫ് അറിയിച്ചു.



