കണ്ണൂർ: ഇരിട്ടിയില്‍ അധ്യാപകന് വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയെന്ന് പരാതി. കാക്കയങ്ങാട് പാലാ ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് സംഭവം.
കൗണ്‍സിലിംഗിനിടെ വിദ്യാര്‍ഥികള്‍ അധ്യാപികയെ പരാതി അറിയിക്കുകയായിരുന്നു. സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിലും പോലീസിലും പരാതി നല്കി. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ സ്കൂളില്‍ സമരം നടത്തി.



