ഒരു വീട് നിറയെ ഡോക്ടർ മാർ, 4 പിഎച്ച്ഡിയും ഒരു എംഡി ഡോക്ടറുമാണ് കല്ലൂപ്പാറ പുതുശേരി അമ്പാട്ടുകുന്നേൽ വീട്ടിലുള്ളത്. അധ്യാപക ദമ്പതികളായ തോമസ് ജോ ണിന്റെയും പി.പി.എലിസബത്തിന്റെയും മുന്നു മക്കളും പിഎച്ച്ഡി നേട്ടം കൈവരിച്ചപ്പോൾ മരുമക്കളിൽ ഒരാൾ പിഎച്ച്ഡി നേട്ട വും മറ്റൊരാൾ വൈദ്യശാസ്ത്രത്തിൽ എം ഡിയും കരസ്ഥമാക്കി.
മൂത്ത മകൻ രഞ്ജിത്തിന് എൻജിനീയറങ്ങി ലും രണ്ടാമത്തെ മകൻ ബ്രിജിത്തിനും ഇളയ മകൾ എലിസബത്തിനും രസതന്ത്രത്തിലാ ണു പിഎച്ച്.ഡി. ബ്രിജിത്തിന് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുമുണ്ട്. എലിസബത്ത് പോസ്റ്റ് ഡോക്ടറൽ വിദ്യാർഥിയാണ്. രഞ്ജിത്തിന്റെ ഭാര്യ ജിഷ അനു ജോസാണു മരുമക്കളിലെ ആദ്യ പിഎച്ച്ഡി ക്കാരി. പാമ്പാടി ആർഐടിയിൽ നിന്നു സ്കോളർഷിപ്പോ ടെയാണു എൻജിനീയറിങ്ങിൽ പിഎ നേടിയത്. ബ്രിജിത്തിന്റെ ഭാര്യ ഡോ. ദീപ്തി പീറ്റർ ഒഡീഷയിലെ ബെരാംപൂര് ഗവ. മെഡിക്കൽ കോള ജിൽ നിന്നും എംഡി കഴിഞ്ഞു. ഇപ്പോൾ കി ട്ടിക്കൽ കെയർ മെഡിസിനിൽ സൂപ്പർ സ്പെ ഷ്യൽറ്റി ചെയ്യുന്നു. എലിസബത്തിന്റെ ഭർത്താവ് റോണി വർഗീസ് ഓസ്ട്രേലിയയിൽ പ്രഫഷനൽ എൻജിനീയറിങിൽ എംഎസ് പഠനം നടത്തുന്നു.
ചെന്നൈ ഹിന്ദുസ്ഥാൻ സർവകലാശാല യിൽ നിന്നു എൻജിനീയറിങ്ങിൽ പിഎച്ച്ഡി നേടിയ രഞ്ജിത്ത് പത്തനംതിട്ട മുസല്യാർ എൻജിനീയറിങ് കോളജിൽ അധ്യാപകനാണ്. ബ്രിജിത്ത് നെതർലൻഡ്സിലെ ലെയ്ഡൻ സർവകലാശാലയിൽ നിന്നു പിഎച്ച്ഡിയും യുഎസിലെ അയോവ സ്റ്റേറ്റ് സർവകലാ ശാല, ഇസ്രായേലിലെ വിൻ സർവക ലാശാല എന്നിവടങ്ങളിലായി പോസ്റ്റ് ഡോ ക്ടറൽ ഫെലോഷിപ്പും ചെയ്തു. ഇപ്പോൾ അബുദാബിയിലെ ന്യൂയോർക്ക് സർവകലാ ശാലയിൽ അധ്യാപകനാണ്.
തിരുവനന്തപു രം ഐസറിൽ നിന്നു രസതന്ത്രത്തിൽ പിഎ ച്ച്ഡി നേടിയ എലിസബത്ത് ഫെല്ലോഷി പ്പോടു കൂടി ഓസ്ട്രേലിയയിലെ മൊണാഷ് സർവകലാശാലയിലാണു പോസ്റ്റ് ഡോക്ട റൽ ചെയ്യുന്നത്. അർപ്പണ ബോധവും കഠിനാധ്വാനവും കൊ ണ്ടു വലിയ നേട്ടങ്ങൾ സ്വന്തമാക്കാമന്നു തെളിയിക്കുകയാണ് ഇവർ.



