കണ്ണൂര്‍: ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ട്രാവലറിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കല്‍ നടപടികള്‍ ആരംഭിച്ചു. ഇരിട്ടി ആര്‍ടിഒ ഇതു സംബന്ധിച്ച നോട്ടീസ് നല്‍കി. അങ്ങാടിക്കടവിലുള്ള ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ വീട്ടില്‍ നോട്ടീസ് പതിപ്പിച്ചു.

ഇ ബുള്‍ ജെറ്റ് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യാന്‍ കഴിഞ്ഞ ദിവസം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എഡിജിപി എംആര്‍ അജിത്കുമാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇ ബുള്‍ ജെറ്റ് വാഹനത്തില്‍ കണ്ടെത്തിയത് കടുത്ത നിയമലംഘനങ്ങളെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍.

വാഹനത്തിന്റെ നിറം മാറ്റിയത് ഹൈക്കോടതി വിധിയുടെ ലംഘനമാണെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പദ്മ ലാല്‍ അറിയിച്ചിരുന്നു. ഇ ബുള്‍ ജെറ്റിനെതിരെ കര്‍ശന നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റുകള്‍ തിരുത്താന്‍ ഇ ചലാന്‍ വഴി സമയം കൊടുത്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.