കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ഡി​ക്കെ​തി​രെ ജു​ഡി​ഷ​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​നു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തി​ന് തി​രി​ച്ച​ടി. ഇ​ഡി ന​ല്‍​കി​യ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച ഹൈ​ക്കോ​ട​തി ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം സ്‌​റ്റേ ചെ​യ്ത് ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​റ​ക്കി.

അ​ന്വേ​ഷ​ണ​ത്തി​നെ​തി​രാ​യ ഇ​ഡി​യു​ടെ ഹ​ര്‍​ജി ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ച കോ​ട​തി വി​ശ​ദ​മാ​യ വാ​ദം പി​ന്നീ​ട് കേ​ള്‍​ക്കു​മെ​ന്നും അ​റി​യി​ച്ചു. എ​തി​ര്‍ ക​ക്ഷി​യെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി​ക്ക് നോ​ട്ടീ​സ് അ​യ​ക്കി​ല്ല. എ​ന്നാ​ല്‍ മ​റ്റ് ക​ക്ഷി​ക​ള്‍​ക്ക് നോ​ട്ടീ​സ് അ​യ​ക്കും.

അ​തേ​സ​മ​യം, ജൂ​ഡി​ഷ​ല്‍ ക​മ്മി​ഷ​ന് എ​തി​രാ​യ ഇ​ഡി ഹ​ര്‍​ജി നി​ല​നി​ല്‍​ക്കി​ല്ലെ​ന്നാ​യി​രു​ന്നു സ​ര്‍​ക്കാ​ര്‍ വാ​ദം. ഇ​ഡി കേ​ന്ദ്ര​ത്തി​ന് കീ​ഴി​ലു​ള്ള വ​കു​പ്പ് മാ​ത്ര​മാ​ണെ​ന്നും ഈ ​വ​കു​പ്പി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് എ​തി​രെ ഹ​ര്‍​ജി ന​ല്‍​കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ല്‍ നി​ല​പാ​ടെ​ടു​ത്തു.