എ.ഐ നിർമിത ഡീപ് ഫേക്ക് വിഡിയോകൾ കാരണം പണികിട്ടുന്നവരുടെ എണ്ണം ഇപ്പോൾ വർധിച്ചുവരികയാണ്. ബോളിവുഡ് സൂപ്പർതാരം രൺവീർ സിങ് കോൺഗ്രസിന് വേണ്ടി വോട്ടഭ്യർഥിക്കുന്ന ഡീപ് ഫേക്ക് വിഡിയോ വൈറലായതും നടൻ പരാതി നൽകിയതുമൊക്കെ വാർത്തയായി മാറിയിരുന്നു. ഇപ്പോഴിതാ സാക്ഷാൽ ഇലോൺ മസ്കിന്റെ ഡീപ് ഫേക്ക് ഉപയോഗിച്ച് യുവതിയിൽ നിന്ന് 42 ലക്ഷം രൂപം കവർന്നിരിക്കുകയാണ് സൈബർ കുറ്റവാളി.
അമേരിക്കൻ ശതകോടീശ്വരനായ ‘ഇലോൺ മസ്കു’മായി ഇൻസ്റ്റഗ്രാമിൽ സംസാരിക്കാൻ കഴിഞ്ഞത് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു’ എന്നാണ് കൊറിയക്കാരിയായ ജിയോങ് ജി-സൺ പറഞ്ഞത്. “മിസ്റ്റർ മസ്‌ക്” ആണെന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു യുവതിയെ തട്ടിപ്പുകാർ ഇൻസ്റ്റയിലൂടെ സമീപിച്ചത്.
സംശയം പ്രകടിപ്പിച്ചതും ജോലിക്കിടെ പകർത്തിയ ചിത്രങ്ങൾ പങ്കുവെച്ച ‘വ്യാജ മസ്ക്’ അദ്ദേഹത്തിന്റെ കുട്ടിളെ കുറിച്ചെല്ലാം വാതോരാതെ സംസാരിക്കുകയും ചെയ്തു. തന്റെ ചില ആരാധകരുമായി ഇടക്ക് സംസാരിക്കുന്നതിനെ കുറിച്ചും മസ്കിന്റെ ഡീപ് ഫേക്ക് മനസുതുറന്നു.
ജൂലൈ 17 ന്, ‘മസ്ക്’ എന്നെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്തു. മസ്‌കിൻ്റെ ആത്മകഥ വായിച്ചതിനുശേഷം ഞാൻ അദ്ദേഹത്തിൻ്റെ വലിയ ആരാധികയിരുന്നു. എങ്കിലും, ആദ്യം എനിക്ക് സംശയമുണ്ടായിരുന്നു. എന്നാൽ, അദ്ദേഹം തന്റെ ഐഡി കാർഡും ജോലിസ്ഥലത്ത് നിൽക്കുന്ന ഫോട്ടോയും അയച്ചു തന്നു.
ഇതുകൂടാതെ, തൻ്റെ മക്കളെ കുറിച്ചും ടെസ്‌ലയിലോ സ്‌പേസ് എക്‌സിലോ പോകാനായി ഹെലികോപ്റ്റർ ഉപയോഗിക്കുന്നതിനെ കുറിച്ചുമെല്ലാം ‘മസ്‌ക്’ സംസാരിച്ചു. അതുപോലെ തൻ്റെ ആരാധകരുമായി വല്ലപ്പോഴുമൊക്കെ ബന്ധപ്പെടാറുണ്ടെന്നും ‘മസ്ക്’ വിശദീകരിച്ചതായി അവർ പറഞ്ഞു.



