നടി ഹൻസിക വിവാഹിതയാകുന്നു. മുംബൈ വ്യവസായിയും ഹൻസികയുടെ ബിസിനസ് പങ്കളിയുമായ സുഹൈൽ കതൂരിയയാണ് വരൻ. പാരിസിലെ ഈഫൽ ഗോപുരത്തിന്റെ മുൻപിൽ വച്ച് സുഹൈൽ ഹൻസികയോട് വിവാഹാഭ്യർഥന നടത്തുന്ന ചിത്രവും നടി പങ്കുവച്ചു.
രണ്ടു വർഷമായി ഹൻസികയും സുഹൈലും ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തി വരികയാണ്. ഈ പരിചയമാണ് വിവാഹത്തിലെത്തിയിരിക്കുന്നത്. ഈ വർഷം ഡിസംബറിൽ ജയ്പുരിൽവെച്ചാകും വിവാഹം. വിവാഹവേദിയാകുന്നത് ജയ്പുരിലെ 450 വർഷം പഴക്കമുള്ള കൊട്ടാരമാണ്. തികച്ചും രാജകീയമായാവും വിവാഹം നടക്കുക.
തെലുഗു ചിത്രമായ ദേശമുദുരു എന്ന ചിത്രത്തിലൂടെയാണ് ഹൻസിക ചലച്ചിത്ര രംഗത്തേക്ക് ചുവടുവെക്കുന്നത്. പിന്നീട് ഹിന്ദി സിനിമകളിലും അഭിനയിച്ചു. എന്നാൽ, പ്രേക്ഷകശ്രദ്ധ നേടിയത് ഹിമേഷ് രേഷാമിയ നായകനായി എത്തിയ ആപ്ക സുരൂർ എന്ന ചിത്രത്തിലൂടെയാണ്. ശേഷം 2008-ൽ കന്നഡയിലും നായികയായി അഭിനയിച്ചു. തമിഴിലും തെലുങ്കിലും നടി സജീവമാണ്.



