തിരുവനന്തപുരം: ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടിയ രോഗിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചൊവാഴ്ച ഉച്ചയോടെയാണ് സംഭവം.
കരിക്കകം സ്വദേശി ഗോപകുമാറാണ് ചാടി മരിച്ചത്.
ആശുപത്രിയുടെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ നിന്നും ചാടിയ ഇയാളെ ഉടൻ തന്നെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടാമത്തെ നിലയിൽ നിന്നും താഴെയുള്ള നടുത്തളത്തിലേക്ക് ഗോപകുമാർ വീഴുകയായിരുന്നു.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിയിലെ ഒന്നാം നിലയിലുള്ള നെഫ്രോ വാർഡിൽ വൃക്ക സംബന്ധിച്ച രോഗത്തിന് ഗോപകുമാർ ഏറെ നാളായി ചികിത്സയിലായിരുന്നു.



