തൃ​ശൂ​ര്‍: അ​വ​ണൂ​രി​ല്‍ അ​ച്ഛ​നെ മ​ക​ന്‍ വി​ഷം കൊ​ടു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി മ​യൂ​ര​നാ​ഥ​നെ തെ​ളി​വെ​ടു​പ്പി​ന് വീ​ട്ടി​ലെ​ത്തി​ച്ചു. ആ​യു​ര്‍​വേ​ദ ഡോ​ക്ട​ര്‍​മാ​രും ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രും പോ​ലീ​സി​നൊ​പ്പ​മു​ണ്ട്.

ക​ട​ല​ക്ക​റി​യി​ല്‍ വി​ഷം ക​ല​ര്‍​ത്തി​യാ​ണ് അ​ച്ഛ​ന്‍ ശ​ശീ​ന്ദ്ര​നെ ആ​യു​ര്‍​വേ​ദ ഡോ​ക്ട​റാ​യ ഇ​യാ​ള്‍ കൊ​ല​പ്പെ​ടു​ത്തി​യ​ത്. എ​ലി​വി​ഷ​ത്തി​ല്‍ മ​റ്റ് രാ​സ​വ​സ്തു​ക്ക​ള്‍ ചേ​ര്‍​ത്തു​കൊ​ണ്ടു​ള്ള പ്ര​ത്യേ​ക വി​ഷ​ക്കൂ​ട്ടാ​ണ് ഇ​യാ​ള്‍ ത​യാ​റാ​ക്കി​യ​ത്. എ​ലി​വി​ഷ​ത്തി​ന്‍റെ മ​ണ​മോ രു​ചി​യോ തി​രി​ച്ച​റി​യാ​തി​രി​ക്കാ​നാ​യി​രു​ന്നു ഇ​ത്. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഇ​ത് ഏ​ത് വി​ഷ​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​നാ​യി​ല്ല.

ശ​ശീ​ന്ദ്ര​ന്‍ ക​ഴി​ച്ച ക​റി​യി​ല്‍ മാ​ത്ര​മാ​ണ് വി​ഷം ക​ല​ര്‍​ത്തി​യ​തെ​ങ്കി​ലും ബാ​ക്കി വ​ന്ന ക​റി പ്ര​ധാ​ന പാ​ത്ര​ത്തി​ലേ​ക്ക് ഒ​ഴി​ച്ച​തോ​ടെ വീ​ട്ടി​ല്‍ ബാ​ക്കി​യു​ണ്ടാ​യി​രു​ന്ന​വ​രും ക​റി ക​ഴി​ച്ചു. ശ​ശീ​ന്ദ്ര​ന്‍റെ അ​മ്മ​യും ഭാ​ര്യ​യും ര​ണ്ടു വീ​ട്ടു​പ​ണി​ക്കാ​രും ക​ട​ലി​ക്ക​റി ക​ഴി​ച്ചി​രു​ന്നു. ഇ​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

മ​യൂ​ര​നാ​ഥി​ന്‍റെ അ​മ്മ മ​രി​ച്ച് ഒ​രു​വ​ര്‍​ഷം തി​ക​യും മു​മ്പ് ശ​ശീ​ന്ദ്ര​ന്‍ മ​റ്റൊ​രു സ്ത്രീ​യെ വി​വാ​ഹം ക​ഴി​ച്ച​തി​ലെ പ​ക​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 15 വ​ര്‍​ഷം മു​മ്പാ​ണ് ഇ​യാ​ളു​ടെ അ​മ്മ മ​രി​ച്ച​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

അ​ച്ഛ​ന്‍റെ അ​ന്ത്യ​ക​ര്‍​മ​ങ്ങ​ള്‍​ക്ക് ശേ​ഷം മ​ക​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പൊ​ലീ​സ് ചോ​ദ്യം ചെ​യ്തു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​യാ​ള്‍ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​ത്.