ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ ഇടപെടാൻ കഴിയില്ലെന്ന് ലോകബാങ്ക് . മറിച്ചുള്ള റിപ്പോർട്ടുകൾ അസത്യമാണെന്ന് ലോകബാങ്ക് പ്രസിഡന്റ് അജയ് ബങ്ക പറഞ്ഞു. സിന്ധു നദീജല കരാർ പിൻവലിച്ചതിലും സംഘർഷം ലംഘൂകരിക്കുന്നതിലും ലോക ബാങ്കിന് ഒന്നും ചെയ്യാനില്ലെന്ന് അജയ് ബങ്ക അറിയിച്ചു.
ഇന്ത്യ-പാകിസ്ഥാൻ സംഘർഷം അവസാനിപ്പിക്കാൻ ലോകബാങ്കിന് കഴിയുമെന്ന പ്രചാരണം തെറ്റാണ്. സിന്ധുനദീജല കരാർ പിൻവലിച്ചതുമായി ബന്ധപ്പെട്ട് ലോക ബാങ്ക് ഇടപെടണമെന്നതും പരിഹരിക്കണമെന്നതും നടക്കാത്ത കാര്യമാണ്.