ഒറ്റപ്പാലം സ്വദേശിനിയായ ബാസില, മക്കളായ റബിയുള്‍ ഗസീ, ഗനീം നാഷ് എന്നിവരെയാണ് കാണാതായത്. ചൊവ്വാഴ്ച ഉച്ചയ്‌ക്ക് ശേഷം വീട്ടിലേക്ക് വരുന്നില്ലെന്ന് കാട്ടി ഭർത്താവിന് ശബ്ദ സന്ദേശം അയച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

ഒറ്റപ്പാലത്തെ ബാസിലയുടെ വീട്ടില്‍ നിന്നും ഭർത്താവിന്റെ പട്ടാമ്ബിയിലെ വീട്ടിലേക്ക് ഉച്ചക്ക് ശേഷം ഇറങ്ങിയതായിരുന്നു ബാസിലയും മക്കളും. തുടർന്ന് ഭർത്താവിന്റെ ഫോണിലേക്ക് ശബ്ദ സന്ദേശം അയയ്‌ക്കുകയായിരുന്നു.

ഞങ്ങള്‍ പട്ടാമ്ബിയിലെ വീട്ടിലേക്ക് വരുന്നില്ല എന്നായിരുന്നു സന്ദേശം. തുടർന്ന് സന്ദേശത്തില്‍ നിന്നും റെയില്‍വേ സ്റ്റേഷനിലെ ശബ്ദം ഉണ്ടായിരുന്നതിനാല്‍ ഷൊർണൂർ റെയില്‍വേ സ്റ്റേഷൻ കേന്ദ്രീകരിച്ച്‌ കുടുംബം അന്വേഷണം നടത്തുകയായിരുന്നു.

നാലുമണിയോടെ ഷൊർണൂർ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്. കോയമ്ബത്തൂർ ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളാണ് ഈ സമയത്ത് സ്റ്റേഷനില്‍ ഉണ്ടായിരുന്നത്. ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.