യുദ്ധം അവസാനിപ്പിക്കുന്നത് ആരംഭിക്കുന്നതിനായി റഷ്യയുമായി എല്ലാ യുദ്ധത്തടവുകാരെയും പരസ്പരം കൈമറാന്‍ തയാറാണെന്ന് ഉക്രെയ്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കി.
‘റഷ്യ ഉക്രയ്ന്കാരെ മോചിപ്പിക്കണം. പരസ്പരം എല്ലാ തടവുകാരെയും കൈമാറാന്‍ ഉക്രെയ്ന് തയ്യാറാണ്, ഇത് യുദ്ധം അവസാനിപ്പിക്കാനുള്ള ന്യായമായ മാര്‍ഗമാണ്,’ റഷ്യ-ഉക്രെയ്ന് യുദ്ധത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ കീവില്‍ നടന്ന ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സെലെന്‍സ്കി പറഞ്ഞു.
2024 ഒക്ടോബറില്‍ റഷ്യയും ഉക്രെയ്നും 95 യുദ്ധത്തടവുകാരെ പരസ്പരം കൈമാറിയിരുന്നു. യുഎഇയുടെ മധ്യസ്ഥതയിലായിരുന്നു ഇത്. 2022 ല്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഇരു രാജ്യങ്ങളും തടവുകാരെ കൈമാറുന്ന 58-ാമത്തെ സംഭവമാണിതെന്ന് ഉക്രെയ്ന് പാര്‍ലമെന്റിന്റെ മനുഷ്യാവകാശ കമ്മീഷണര്‍ ദിമിട്രോ ലുബിനറ്റ്സ് പറഞ്ഞു. 2023 സെപ്റ്റംബറില്‍ ഇരു രാജ്യങ്ങളും 103 തടവുകാരെ വിട്ടയച്ചിരുന്നു. ഉക്രെയ്നിന്റെ മൂന്ന് വര്‍ഷത്തെ ചെറുത്തുനില്‍പ്പിനെയും വീരത്വത്തെയും പരിപാടിയില്‍ സെലെന്‍സ്കി പ്രശംസിച്ചു.