പ​ത്ത​നം​തി​ട്ട: എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി​യെ വാനോളം പു​ക​ഴ്ത്തി വെ​ള്ളാ​പ്പ​ള്ളി ന‌​ടേ​ശ​ൻ. കെ​സി വേ​ണു​ഗോ​പാ​ൽ ഇ​ന്ത്യ​യി​ലെ അ​തി​കാ​യ​നാ​യ നേ​താ​വാ​ണെ​ന്നും കോ​ൺ​ഗ്ര​സ് വി​ജ​യ​ത്തിന്‍റെ ശി​ൽ​പ്പി​യാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന‌​ടേ​ശ​ൻ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യെ ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നി​ക്കു​മെ​ന്നും അ​തി​ൽ ഒ​രു സ​മു​ദാ​യ നേ​താ​വി​നും അ​വ​കാ​ശ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ്രതികരിച്ചു.

ഇ​ന്ത്യ​യി​ലെ അ​തി​കാ​യ​നാ​യ നേ​താ​വാ​ണ് കെ.​സി. വേ​ണു​ഗോ​പാ​ൽ. കോ​ൺ​ഗ്ര​സി​ൽ കൂ​ടു​ത​ൽ അ​ഭി​പ്രാ​യ​മു​ള്ള നേ​താ​വു​മാ​ണ്. കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ സ്വാ​ധീ​ന​ത്തി​ലാ​ണ് ഒ​രു​പാ​ട് എം​എ​ൽ​എ​മാ​ർ ഉ​ണ്ടാ​യ​ത്. കേ​ര​ള​ത്തി​ൽ ഉ​ള്ള​ത് ക​റു​ക​പ്പു​ല്ലു മാ​ത്ര​മാ​ണ്. അ​തു തി​ന്നാ​ൻ മാ​ത്രം അ​ദ്ദേ​ഹം കേ​ര​ള​ത്തി​ലേ​ക്ക് വ​രു​മെ​ന്ന് തോ​ന്നു​ന്നി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

വി.​ഡി. സ​തീ​ശ​ൻ ന​ല്ല പ്ര​തി​പ​ക്ഷ നേ​താ​വ് ആ​യി​രു​ന്നെ​ന്നും ലീ​ഗി​ന്‍റെ ഒ​ത്താ​ശ ഉ​ണ്ടെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ​യും പു​ക​ഴ്ത്തി സം​സാ​രി​ച്ച വെ​ള്ളാ​പ്പ​ള്ളി ര​മേ​ശ് ചെ​ന്നി​ത്ത​ല ഏ​റെ പ്ര​വ​ർ​ത്ത​ന പാ​ര​മ്പ​ര്യ​മു​ള്ള നേ​താ​വാ​ണെ​ന്നും ഒ​രു വി​വാ​ദ​വും ഉ​ണ്ടാ​ക്കാ​ത്ത​യാ​ളാ​ണെ​ന്നും പ​റ​ഞ്ഞു.

എ​ല്ലാ​വ​രെ​യും യോ​ജി​പ്പി​ച്ചു കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യു​ന്ന ആ​ൾ ആ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കേ​ന്ദ്ര​ത്തി​ലും പ​രി​ച​യ​മു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ജൂ​നി​യ​ർ ആ​യി​രു​ന്ന പ​ല​രും വ​ള​ർ​ന്നി​ട്ടും ഒ​ന്നു​മാ​യി​ല്ല. എ​ല്ലാം സ​ഹി​ച്ചു നി​ന്ന ആ​ളാ​ണ് ചെ​ന്നി​ത്ത​ല​യെ​ന്നും പ​റ​ഞ്ഞു. അതേസമയം, യുഡിഎഫ് നൂറു സീറ്റ് നേടിയാൽ എസ്എൻഡിപി നേതൃത്വം താൻ ഒഴിയുമെന്ന് വെള്ളാപ്പള്ളി നേരത്തെ പ്രഖ്യാപിച്ചിരുന്നത് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. 

ചില ദുഷ്ടബുദ്ധികൾ താനാണ് ഇടതിന്‍റെ പരാജയ കാരണമെന്നു പറയുന്നു. അതിനു പിന്നിൽ മുസ്ലിം ലീഗ് ആണ്. താൻ മുസ്‌ലിം വിരോധിയല്ല. മുസ്‌ലിം ലീഗ് കാണിച്ച വിവേചനത്തിനെതിരെയാണ്  പറഞ്ഞത്. പിണറായി വിരുദ്ധരാണ് അങ്ങനെ പറയുന്നത്പി.കെ. കുഞ്ഞാലിക്കുട്ടി മാന്യനാണ്. എന്നാൽ, ലീഗിലെ മറ്റു ചിലർ അങ്ങനെയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഇടതുപക്ഷം വൻ വിജയം നേടുമെന്ന നിലപാടിലായിരുന്നു വോട്ടെണ്ണലിനു മുമ്പുവരെ വെള്ളാപ്പള്ളി നടേശൻ. പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ പലവട്ടം വ്യക്തിപരമായി അധിക്ഷേപിക്കുകയുംചെയ്തിരുന്നു. യുഡിഎഫ് നൂറിനു മേൽ സീറ്റ് നേടിയാൽ താൻ എസ്എൻഡിപി നേതൃസ്ഥാനം ഒഴിയുമെന്നു വരെ വെള്ളാപ്പള്ളി പറഞ്ഞിരുന്നു.