കൊ​ച്ചി: വാ​ണി​ജ്യ എ​ല്‍​പി​ജി സി​ലി​ണ്ട​റി​ന്‍റെ വി​ല കു​ത്ത​നെ കൂ​ട്ടി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഹോ​ട്ട​ലു​ക​ള്‍ അ​ട​ച്ചു ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധം തു​ട​ങ്ങി.

ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റെ​സ്‌​റ്റോ​റ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍, കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി, ഓ​ള്‍ കേ​ര​ള കാ​റ്റ​റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍, ഹോ​സ്റ്റ​ല്‍ ഓ​ണേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍ തു​ട​ങ്ങി​യ പ്ര​മു​ഖ സം​ഘ​ട​ന​ക​ള്‍ സ​മ​ര​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​കു​ന്ന​ത്. ഹോ​ട്ട​ലു​ക​ള്‍ അ​ട​ച്ച​തോ​ടെ ഓ​ണ്‍​ലൈ​ന്‍ ഭ​ക്ഷ​ണ​വി​ത​ര​ണ​വും നി​ര്‍​ത്തി​വ​ച്ചു.

19 കി​ലോ സി​ലി​ണ്ട​റി​ന് ഒ​റ്റ​യ​ടി​ക്ക് 993 രൂ​പ കൂ​ടി​യ​തി​ലാ​ണ് പ്ര​തി​ഷേ​ധം. ഇ​തോ​ടെ ഹോ​ട്ട​ല്‍ മേ​ഖ​ല​യ്ക്ക് ക​ടു​ത്ത ആ​ഘാ​തം സൃ​ഷ്ടി​ച്ച് സം​സ്ഥാ​ന​ത്ത് വാ​ണി​ജ്യ സി​ലി​ണ്ട​ര്‍ വി​ല മൂ​വാ​യി​രം ക​ട​ന്നു. 3,100 ഓ​ളം രൂ​പ​യാ​ണ് നി​ല​വി​ല്‍ 19 കി​ലോ സി​ലി​ണ്ട​റി​ന്‍റെ വി​ല. വി​ല കു​റ​ക്കാ​തെ മു​ന്നോ​ട്ടു​പോ​കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ഹോ​ട്ട​ലു​ക​ളും കാ​റ്റ​റിം​ഗ് സ​ര്‍​വീ​സു​ക​ളും.

എ​ല്‍​പി​ജി നി​യ​ന്ത്ര​ണം കാ​ര​ണം സം​സ്ഥാ​ന​ത്ത​ങ്ങോ​ള​മി​ങ്ങോ​ളം അ​ട​ച്ച് പൂ​ട്ടി​യ ഹോ​ട്ട​ലു​ക​ള്‍ പ​തു​ക്കെ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​ടു​ത്ത ആ​ഘാ​തം. നേ​ര​ത്തെ സി​ലി​ണ്ട​റി​ന് നൂ​റും നൂ​റ്റ​മ്പ​തും രൂ​പ​യു​മൊ​ക്കെ​യാ​ണ് കൂ​ട്ടാ​റെ​ങ്കി​ല്‍ ഇ​ക്കു​റി ഒ​റ്റ​യ​ടി​ക്ക് 993 രൂ​പ​യാ​ണ് പൊ​തു​മേ​ഖ​ല എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍ കൂ​ടി​യ​ത്. ഹോ​ട്ട​ല്‍, റെ​സ്‌​റ്റോ​റ​ന്‍റു​ക​ള്‍, ചെ​റു​കി​ട ഹോ​ട്ട​ലു​ക​ള്‍, ത​ട്ടു​ക​ട​ക​ള്‍ തു​ട​ങ്ങി​യ​വ​യൊ​ക്കെ വ​ര്‍​ധ​ന സാ​ര​മാ​യി ബാ​ധി​ച്ചു.

പ​ശ്ചി​മേ​ഷ്യ​ന്‍ യു​ദ്ധം വ്യാ​പാ​ര വ്യ​വ​സാ​യ മേ​ഖ​ല​യെ​യും ക​യ​റ്റു​മ​തി മേ​ഖ​ല​യെ​യും സാ​ര​മാ​യി ബാ​ധി​ക്കു​മ്പോ​ഴാ​ണ് കേ​ന്ദ്രം വി​ല​വ​ര്‍​ധ​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​റാ​നെ​തി​രെ അ​മേ​രി​ക്ക​യും ഇ​സ്രാ​യേ​ലും സം​യു​ക്ത സൈ​നി​ക നീ​ക്കം ആ​രം​ഭി​ച്ച​തി​ന് ശേ​ഷം ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് വാ​ണി​ജ്യ സി​ലി​ണ്ട​ര്‍ വി​ല കൂ​ട്ടി​യ​ത്. മാ​ര്‍​ച്ച് ആ​ദ്യം ഏ​ക​ദേ​ശം 115 രൂ​പ​യും ഏ​പ്രി​ല്‍ ഒ​ന്നി​ന് 200 രൂ​പ​യും കൂ​ട്ടി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് 993 രൂ​പ​യ്ക്ക​ടു​ത്ത് ഒ​റ്റ​യ​ടി​ക്ക് കൂ​ട്ടി​യ​ത്. അ​തേ​സ​മ​യം, ഗാ​ര്‍​ഹി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള പാ​ച​ക​വാ​ത​ക നി​ര​ക്കി​ല്‍ മാ​റ്റ​മി​ല്ല.