ന്യൂഡൽഹി: സമൂഹമാധ്യമങ്ങളല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എംഎൽഎമാരുടെ പിന്തുണയ്ക്കായി മത്സരമില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ഒരു കാലതാമസവുമുണ്ടായിട്ടില്ല. എല്ലാം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു. ഉചിതമായ സമയത്ത് ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സോണിയാ ഗാന്ധിയെ കാണാന്‍ എത്തിയപ്പോഴാണ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം മഹാരാഷ്ട്രയിലെ പിസിസി പുനഃസംഘടന ചര്‍ച്ച ചെയ്യാനാണ് ഡല്ഹിയിലെത്തിയാതെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.



