മെയ് 18 ന് ലെയോ പതിനാലാമൻ പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങിന് തുടക്കം കുറിക്കുന്ന വിശുദ്ധ കുർബാനയിൽ കത്തോലിക്കരായ യു എസ് വൈസ് പ്രസിഡന്റ് ജെ. ഡി. വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പങ്കെടുക്കും. ദിവ്യബലി റോം സമയം രാവിലെ പത്തുമണിക്ക് ആയിരിക്കും.
യു എസ് വൈസ് പ്രസിഡന്റ് ജെ. ഡി. വാൻസ്, എക്‌സിൽ ഒരു പോസ്റ്റിലൂടെ മാർപാപ്പയായി ഉയർത്തപ്പെട്ടതിൽ പരിശുദ്ധ പിതാവിനെ അഭിനന്ദിച്ചു” സഭയെ നയിക്കുന്ന ദശലക്ഷക്കണക്കിന് അമേരിക്കൻ കത്തോലിക്കരും മറ്റ് ക്രിസ്ത്യാനികളും പാപ്പയുടെ വിജയകരമായ പ്രവർത്തനത്തിനായി പ്രാർഥിക്കും” എന്ന് പറഞ്ഞു.
“ഞാൻ മാർപാപ്പയുടെ സ്ഥാനത്തെ ഒരു രാഷ്ട്രീയ പദവിയായി കാണുന്നില്ല. അതിനെ ഒരു ആത്മീയ പദവിയായി കാണുന്നു” – വാർത്താ സമ്മേളനത്തിൽ റൂബിയോ വെളിപ്പെടുത്തി.