അമേരിക്കൻ പ്രസിഡൻ്റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറുമ്പോള്‍ കുതിച്ചുയർന്ന് ബിറ്റ്കോയിന്റെ മൂല്യം. ഈ വർഷം ഇതുവരെ ബിറ്റ്കോയിന്റെ മൂല്യം ഇരട്ടിയിലധികമാണ് വർദ്ധിച്ചത്.
കഴിഞ്ഞ നാലാഴ്ചയ്‌ക്കിടയില്‍ ഇത് 45 ശതമാനത്തോളം വർദ്ധിച്ചു. നിലവില്‍ 1,03,085 ആണ് ഒരു ബിറ്റ്കോയിന്റെ വില. അതായത് ഏകദേശം 87 ലക്ഷം ഇന്ത്യൻ രൂപ. അമേരിക്കയെ ക്രിപ്റ്റോ കറൻസികളുടെയും ബിറ്റ്കോയിന്റെയും കേന്ദ്രമാക്കുമെന്ന് ഡ്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ബിറ്റ്കോയിന്റെ മൂല്യം കുതിക്കുന്നത്.
സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മിഷൻ്റെ അടുത്ത ചെയർമാനായി ക്രിപ്‌റ്റോകറൻസി അഭിഭാഷകനായ പോൾ അറ്റ്‌കിൻസിനെ നാമനിർദ്ദേശം ചെയ്യാൻ ഉദ്ദേശിക്കുന്നതായി പറഞ്ഞതിന് പിന്നാലെ ബിറ്റ്‌കോയിൻ 100,000 ഡോളറിന് മുകളിലെത്തി.
തിരഞ്ഞെടുപ്പ് ദിവസം 69,374 ഡോളറിൽ നിന്ന് ക്രിപ്‌റ്റോകറൻസി ഉയർന്ന് ബുധനാഴ്ച $103,713 ആയി ഉയർന്നതായി കോയിൻ ഡെസ്ക് പറയുന്നു. രണ്ട് വർഷം മുമ്പ്, ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് എഫ്‌ടിഎക്‌സിൻ്റെ തകർച്ചയെത്തുടർന്ന് ബിറ്റ്‌കോയിൻ 17,000 ഡോളറിൽ താഴെയായി.



