ആലപ്പുഴയിൽ(Alappuzha) നവജാത ശിശുവിന്(Newborn baby) അപൂർവ വൈകല്യം. സംഭവത്തില്‍ നാല് ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തില്‍ ആരോഗ്യ വിഭാഗം ഡയറക്ടർ ഡിഎംഒയോട് റിപ്പോർട്ട് തേടി.
ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്മാരായ ഡോ. ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കുമെതിരെയാണ് കേസെടുത്തത്.
നവജാത ശിശുവിന് ഗുരുതര വൈകല്യങ്ങളുണ്ടെന്നത് പ്രസവകാലത്ത് നടത്തിയ പരിശോധനകളിൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലർത്തികിടത്തിയാൽ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുമുണ്ട്. കുട്ടിയ്ക്ക് മുലപ്പാൽ പോലും നൽകാനാകാത്ത സ്ഥിതിയാണെന്ന് കുടുംബം പറയുന്നു.



