ഗസറ്റഡ് ഓഫീസർമാരും കോളേജ് പ്രൊഫസർമാരും ഉൾപ്പെടെയുള്ള 1,498 സർക്കാർ ജീവനക്കാർ സമൂഹത്തിലെ ദുർബല വിഭാഗത്തിൽ വരുന്നവർക്കുള്ള സാമൂഹ്യ സുരക്ഷാ പെൻഷനുകൾ തട്ടിപ്പിലൂടെ കൈപ്പറ്റുന്നതായി കേരള സർക്കാർ ഉത്തരവിട്ട ഒരു പരിശോധനയിൽ വ്യക്തമായി.
അർഹരായവർക്കുമാത്രമേ പെൻഷൻ ലഭിക്കുന്നുള്ളൂവെന്ന് ധനവകുപ്പിൻ്റെ നിർദേശത്തെ തുടർന്ന് ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ ഓഡിറ്റിങ്ങിലാണ് ക്രമക്കേട് പുറത്തായത്.
സമൂഹത്തിലെ ദുർബല വിഭാഗത്തിൽപ്പെട്ട 62 ലക്ഷത്തോളം ആളുകൾക്ക് കേരള സർക്കാർ പ്രതിമാസ പെൻഷനായി 1,600 രൂപ നൽകുന്നുണ്ട്.



