കോ​​​ഴി​​​ക്കോ​​​ട്: കോ​​​ഴി​​​ക്കോ​​​ട് ചെ​​​റൂ​​​ട്ടി റോ​​​ഡി​​​ലെ പ​​​ള്ളി​​​യു​​​ടെ പ​​​രി​​​സ​​​ര​​​ത്ത് ആ​​​റു​​​മാ​​​സം വ​​​ള​​​ർ​​​ച്ച​​​യു​​​ള്ള ഗ​​​ർ​​​ഭ​​​സ്ഥ​​​ശി​​​ശു​​​വി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ പാ​​​ല​​​ക്കാ​​​ട് സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ യു​​​വ​​​തി​​​യെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു.

പാ​​​ല​​​ക്കാ​​​ട്ടു​​നി​​​ന്ന് തീ​​​ർ​​​ഥാ​​​ട​​​ന​​​ത്തി​​​നെ​​​ത്തി​​​യ സം​​​ഘ​​​ത്തോ​​​ടൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന പാ​​​ല​​​ക്കാ​​​ട് കൊ​​​ഴി​​​ഞ്ഞാ​​​മ്പാ​​​റ സ്വ​​​ദേ​​​ശി​​​നി​​യാ​​​യ യുവതി സം​​​ഘാം​​​ഗ​​​ങ്ങ​​​ളെ അ​​​റി​​​യി​​​ക്കാ​​​തെ പ​​​ള്ളി​​​യു​​​ടെ പി​​​ന്നി​​​ൽ പ്ര​​​സ​​​വി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

പ്ര​​​സ​​​വ​​​ശേ​​​ഷം കു​​​ഞ്ഞി​​​നെ ഉ​​​പേ​​​ക്ഷി​​​ച്ച് ഇ​​​തേ​​​ബ​​​സി​​​ല്‍ ത​​​ന്നെ ക​​​യ​​​റി ഇ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. തീ​​​ർ​​​ഥാ​​​ട​​​ക സം​​​ഘ​​​ത്തി​​​ലെ യു​​​വാ​​​വാ​​​ണ് ബു​​​ധ​​​നാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം നാ​​​ല​​​ര​​​യോ​​​ടെ​ പ​​​ള്ളി​​യു​​​ടെ പ​​​രി​​​സ​​​ര​​​ത്ത് മൃ​​​ത​​​ദേ​​​ഹം ക​​​ണ്ട​​​ത്.

പ​​​ള്ളി വി​​​കാ​​​രി​​​യെ ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​തോ​​​ടെ ഉ​​​ട​​​ൻ ത​​​ന്നെ പ​​​ള്ളി അ​​​ധി​​​കൃ​​​ത​​​ർ പോ​​​ലീ​​​സി​​​നെ വി​​​വ​​​രം അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.​​​സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ണ് യു​​​വ​​​തി​​​യെ പോ​​​ലീ​​​സ് തി​​​രി​​​ച്ച​​​റി‍​ഞ്ഞ​​​ത്.

യുവതി ഇ​​​പ്പോ​​​ള്‍ കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ ചി​​​കി​​​ത്സ​​യി​​​ലാ​​​ണ്.​ ക്ഷീ​​​ണി​​​ത​​​യാ​​​യി ക​​​ണ്ട യു​​​വ​​​തി​​​യെ കോ​​​ട്ട​​​പ്പു​​​റം ഗ​​​വ. ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്രാ​​​ഥ​​​മി​​​ക ചി​​​കി​​​ത്സ ന​​​ൽ​​​കി​​​യ ശേ​​​ഷ​​​മാ​​​ണ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്.

ആ​​​റു​​​മാ​​​സം ഗ​​​ർ​​​ഭി​​​ണി​​​യാ​​​യ യുവതിയെ തീ​​​ർ​​​ഥാ​​​ട​​​ക സം​​​ഘം ഒ​​​പ്പം കൊ​​​ണ്ടു​​പോ​​​കു​​​ന്നി​​​ല്ലെ​​​ന്ന് പ​​​റ​​​ഞ്ഞെ​​​ങ്കി​​​ലും യുവതി നി​​​ർ​​​ബ​​​ന്ധ​​​പൂ​​​ർ​​​വം കൂ​​​ടെ കൂ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു എ​​​ന്നാ​​​ണ് വി​​​വ​​​രം.

പ​​​ള്ളി​​​യു​​​ടെ പ​​​രി​​​സ​​​ര​​​ത്തു​​വ​​​ച്ച് വേ​​​ദ​​​ന ഉ​​​ണ്ടാ​​​കു​​​ക​​​യും പ്ര​​​സ​​​വി​​​ക്കു​​​ക​​​യും ചെ​​​യ്ത യുവതി ഇ​​​ക്കാ​​​ര്യം തീ​​​ർ​​​ഥാ​​​ട​​​ക സം​​​ഘ​​​ത്തി​​​ലെ മ​​​റ്റു​​​ള്ള​​​വ​​​ർ അ​​​റി​​​ഞ്ഞാ​​​ൽ കു​​​ഴ​​​പ്പ​​​മാ​​​കു​​​മെ​​​ന്നു ക​​​രു​​​തി മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ട കു​​​ഞ്ഞി​​​നെ ഉ​​​പേ​​​ക്ഷി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ​​​