തിരുവനന്തപുരം: ബംഗളൂരു ശ്രീ അയ്യപ്പ ക്ഷേത്ര ട്രസ്റ്റ്, ഒരു സ്വകാര്യ ന്യൂസ് ചാനൽ എന്നിവർക്കതിരേ ശബരിമല സ്വർണക്കവർച്ച കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി മാനനഷ്ടക്കേസ് ഫയൽ ചെയ്തു. ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ അടക്കം ഒൻപത് ട്രസ്റ്റ് അംഗങ്ങൾ, സ്വകാര്യ മലയാളം ചാനൽ എന്നിവരാണ് കേസിലെ എതിർകക്ഷികൾ.
അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഉണ്ണികൃഷ്ണൻ പോറ്റി മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ക്ഷേത്ര ട്രസ്റ്റ് നൽകിയ അഭിമുഖത്തിൽ താൻ ഭക്തരിൽ നിന്നു വ്യാപകമായ പണപ്പിരിവ് നടത്തി കബളിപ്പിച്ചതായി ആരോപിച്ചിരുന്നു. ഇതു തന്റെ വിശ്വാസ്യത തകർത്തതായി ഉണ്ണികൃഷ്ണൻ പോറ്റി ആരോപിക്കുന്നു.



